Home » » മായം ചേര്‍ന്ന വെളിച്ചെണ്ണ വ്യാപകമാകുന്നു.

മായം ചേര്‍ന്ന വെളിച്ചെണ്ണ വ്യാപകമാകുന്നു.

Written By Unknown on Thursday, 6 March 2014 | 20:36

കോഴിക്കോട്‌: മായം ചേര്‍ന്ന വെളിച്ചെണ്ണ വ്യാപകമാകുന്നു. വെളിച്ചെണ്ണയുടെ വില ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്‌ടിരിക്കയാണ്‌.

നാളികേര വിപണിയിലെ സ്‌തംഭനാവസ്ഥ മുതലെടുത്താണ്‌ കേരളത്തിലെയ്‌ക്ക്‌ മായം കലര്‍ത്തിയ വെളിച്ചെണ്ണ എത്തിക്കൊണ്‌ടിരിക്കുന്നത്‌. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും വെളിച്ചെണ്ണമില്ലുകളില്‍ ഉത്‌പാദിപ്പിക്കുന്ന വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത്‌ വിലകുറച്ചാണ്‌ കേരള വിപണികളില്‍ വില്‌പന നടത്തിക്കൊണ്‌ടിരിക്കുന്നത്‌. മില്ലുടമകള്‍ കേരളത്തിലെ മില്ലുകളില്‍ ഉത്‌പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്‌ക്ക്‌ 130 രൂപയും അന്യസംസ്ഥാനത്തെ മായം കലര്‍ത്തിയ വെളിച്ചെണ്ണയ്‌ക്ക്‌ 100 രൂപയാണ്‌ ഈടാക്കുന്നത്‌. ഗുണമേന്മയുള്ള കേരളത്തിലെ വെളിച്ചെണ്ണയുമായി രുചിയിലോ മണത്തിലോ വ്യത്യാസമില്ലാത്ത വെളിച്ചെണ്ണയാണ്‌ കുറഞ്ഞവിലയ്‌ക്ക്‌ വില്‌പന നടത്തുന്ന അന്യസംസ്ഥാന വെളിച്ചെണ്ണയെന്ന്‌ വ്യാപാരികള്‍ പറയുന്നു. ഇട്ടിലാഭം ലഭിക്കുന്നതിനാല്‍ അന്യസംസ്ഥാന വെളിച്ചെണ്ണകള്‍ വാങ്ങി പല ബ്രാന്‍ഡുകളില്‍ മൊത്തമായും ചില്ലറയായും വില്‌പന നടത്തുന്നുണ്‌ട്‌. ചെക്ക്‌ പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും ഇത്‌ അറിയാമെങ്കിലും തങ്ങളുടെ ആവശ്യത്തിന്‌ ഉപകാരം ലഭിക്കുന്നതിനാല്‍ പരിശോധന നടത്താറില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.