കണ്ണൂര്‍: മധ്യവയസ്‌കയെ പുഴയില്‍
മരിച്ചനിലയില്‍ കണെ്‌ടത്തിയ സംഭവം കൊലപാതകമാണെന്നു പ്രാഥമികനിഗമനം. കഴുത്തു
ഞെരിച്ചാണു കൊന്നതെന്നും കൊലയ്‌ക്കു പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നും
പോലീസ് സംശയിക്കുന്നു. രണ്‌ടു പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.
തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശിനിയായ മാവടിയില്‍ ഭാര്‍ഗവിയമ്മയെ (60) ആണു ബുധനാഴ്‌ച ഉച്ചകഴിഞ്ഞു മൂന്നോടെ പട്ടുവം പുഴയോട് ചേര്‍ന്ന നരിക്കോട് അടിപാലത്തിന് സമീപമുള്ള പെരിങ്ങിയിന്‍ കടവിനു സമീപം മരിച്ചനിലയില്‍ കണെ്‌ടത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരം കക്കവാരാന്‍ പുഴയില്‍പോയതായിരുന്നു.
കക്കയും എളബക്കയും വാരി വ്യാപാരം നടത്തുന്ന ഭാര്‍ഗവിയമ്മ പരിയാരത്തുള്ള മകനായ രഘുവിന്റെ കൂടെയായിരുന്നു താമസം. അമ്മയുടെ മരണത്തില്‍ ദുരൂഹതയുണെ്‌ടന്നു കാണിച്ച് മകന്‍ രഘു പരാതി നല്‍കിയതിനേത്തുടര്‍ന്ന് തളിപ്പറമ്പ് സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷിച്ചു വരികയാണ്.
ഭാര്‍ഗവിയമ്മയുടെ മൃതദേഹം കാണപ്പെട്ട ഭാഗത്തു വലിച്ചിഴച്ച പാടുകളുണ്‌ടായിരുന്നു. ഇവരുടെ ഒരു ചെരിപ്പ് പുഴയ്‌ക്കു സമീപമുള്ള തെങ്ങിന്‍തോപ്പിലും മറ്റൊന്നു പുഴയോരത്തുമായിരുന്നു കിടന്നിരുന്നത്.
സ്‌ത്രീയെ വലിച്ചിഴച്ച സ്ഥലത്തുനിന്നു മണം പിടിച്ച പോലീസ് നായ 50 മീറ്റര്‍ അകലെയുള്ള കടവിലാണ് നിന്നത്. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാവൂ എന്ന് തളിപ്പറമ്പ് സിഐ എ.വി. ജോണും പഴയങ്ങാടി സിഐ ഇ.കെ. ഷിജുവും പറഞ്ഞു. കണ്ണൂരില്‍ നിന്ന് എത്തിയ ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് എസ്‌ഐ കെ. ദിപേഷും സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
പുഴയില്‍ നിന്ന് കക്കവാരി തൃക്കരിപ്പൂര്‍, ഒളവറ, മാടക്കല്‍, ഏഴോം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭാര്‍ഗവിയമ്മ വില്‍പന നടത്തുന്നത്. രണ്‌ടു ദിവസം മുമ്പ് ഒരുലക്ഷത്തിലേറെ രൂപയുടെ കക്ക വില്‍പന കേന്ദ്രത്തില്‍ വിറ്റതായി സൂചനയുണ്‌ട്.