Home » » എം.എം. ഹസന്റെ പ്രസ്‌താവന: കെപിസിസി നേതൃത്വം ഭാരവാഹികളെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്ന്‌.

എം.എം. ഹസന്റെ പ്രസ്‌താവന: കെപിസിസി നേതൃത്വം ഭാരവാഹികളെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്ന്‌.

Written By Unknown on Thursday, 6 March 2014 | 20:28



മാനന്തവാടി: പുരോഹിതന്‍മാരിലും തീവ്രവാദികളുണെ്‌ടന്ന എം.എം. ഹസന്റെ പ്രസ്‌താവന അതിര്‌ കടന്നതാണെന്നും ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്ന ഭാരവാഹികളെ കെപിസിസി നേതൃത്വം നിലയ്‌ക്ക്‌ നിര്‍ത്തണമെന്നും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ വയനാട്‌ ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അമര്‍ഷം പുകഞ്ഞു കൊണ്‌ടിരിക്കുന്ന മലയോര മേഖലകളില്‍ സാധാരണക്കാരുടേയും കര്‍ഷകരുടേയും അമര്‍ഷം ആളിക്കത്തിക്കാന്‍ മാത്രമേ ഇത്തരം പ്രസ്‌താവനകള്‍ ഉപകരിക്കുകയുള്ളൂ. പലപ്പോഴും പലവിധത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പുരോഹിതന്‍മാരുടെ സഹായം ലഭിച്ചിട്ടുള്ള പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. ഇക്കാര്യങ്ങളെല്ലാം മറന്ന്‌ പുരോഹിതന്‍മാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തിലുള്ള എം.എം. ഹസന്റെ പ്രസ്‌താവന വിലകുറഞ്ഞതായിപ്പോയി. അനിശ്ചിതത്വത്തിലും ആശങ്കയിലുമായിപ്പോയ മലയോര മേഖലയിലെ കര്‍ഷകരേയും ജനങ്ങളേയും നിര്‍ണായക ഘട്ടത്തില്‍ ആരും സഹായിക്കാനില്ലാതെ വന്നപ്പോള്‍ രാഷ്‌ട്രീയ, മത, ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക്‌ വേണ്‌ടി രംഗത്തു വരുക മാത്രമാണ്‌ പുരോഹിതര്‍ ചെയ്‌തത്‌.

അത്‌ തീവ്രവാദമായിട്ടാണ്‌ എം.എം. ഹസന്‌ തോന്നുന്നതെങ്കില്‍ സമരക്കാരെ പന്തലില്‍ സന്ദര്‍ശിച്ച്‌ എല്ലാവിധ പിന്തുണയും നല്‌കിയ ആഭ്യന്തരമന്ത്രിയാണ്‌ ഏറ്റവും വലിയ തീവ്രവാദിയെന്നും ഹസന്‍ ഓര്‍ക്കണമെന്ന്‌ കമ്മിറ്റി ചൂണ്‌ടിക്കാട്ടി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.