കരുനാഗപ്പള്ളി: വള്ളിക്കാവ് മാതാ
അമൃതാനന്ദമയീ മഠത്തിനു കീഴിലുള്ള എന്‍ജിനീയറിങ് കോളജിലെ സെക്യൂരിറ്റി
ജീവനക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മര്‍ദ്ദനമേറ്റാണു മരണമെന്ന്
ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പാലക്കാട് നോര്‍ത്ത് പോലിസ്
ആസ്ഥാനത്തിനു സമീപം സെല്‍വി നഗറില്‍ തെക്കേതറ വീട്ടില്‍ മാധവിയുടെ മകന്‍
സുനിലാ(43)ണ് ചൊവ്വാഴ്‌ച അര്‍ധരാത്രി കോളജ് കാംപസില്‍ മരിച്ചത്.
ക്രൂരമായി മര്‍ദ്ദനമേറ്റ നിലയിലാണ് ഇദ്ദേഹത്തെ ചൊവ്വാഴ്‌ച രാത്രി ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ ബോധമുണ്‌ടായിരുന്നില്ല. പരിശോധനയില്‍ ആശുപത്രിയിലെത്തും മുമ്പേ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
പോസ്‌റ്റ്‌മോര്‍ട്ടം നടത്താനുള്ള പോലിസിന്റെ ശ്രമം സുനിലിന്റെ സഹോദരി ബിനി എതിര്‍ത്തതോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
നേരത്തേ അമൃതാനന്ദമയീ മഠത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാംസിങ് മര്‍ദ്ദനമേറ്റു മരിച്ചിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മഠത്തില്‍ ദുരൂഹതയുണര്‍ത്തുന്ന മറ്റൊരു മരണം നടന്നിരിക്കുന്നത്.