ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ.അഹമ്മഹ്
മലപ്പുറത്തും ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മുസ്‌ലിം ലീഗ്
സ്‌ഥാനാര്‍ഥികളായി മല്‍സരിക്കും. യു.പി.എയുടെ
ഉന്നതസ്‌ഥാനത്തിരിക്കുന്നവരില്‍ ഒരാളാണ് ഇ.അഹമ്മദെന്ന്
പി.കെ.കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനുയോജ്യനായ
സ്‌ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇ. അഹമ്മദിനെ
മല്‍സരിപ്പിക്കാന്‍ കോഴിക്കോട്ടുചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം
തീരുമാനമെടുത്തിരുന്നു. അതിനിടെ മലപ്പുറം കിട്ടിയില്ലെങ്കില്‍ വയനാട്ടില്‍
ഇടതുപിന്തുണയോടെ മല്‍സരിക്കുമെന്ന് പി.വി.അബ്‌ദുല്‍ വഹാബ്
ഭീഷണിമുഴക്കിയതു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.








