കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ
മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്ബലിനും അവരുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട
അഞ്ച് മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം.
ചേര്‍ത്തലസ്വദേശി സജിത്ത് നല്‍കിയ ഹര്‍ജിയില്‍ വാദംകേട്ട എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയുടേതാണ് ഉത്തരവ്. വലിയൊരു വിശ്വാസവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കാന്‍ പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കും തേജസ്, മാധ്യമം ദിനപത്രങ്ങള്‍ക്കുമെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മഠത്തിന്റെ അറിയാകഥകള്‍ വിവരിക്കുന്ന പുസ്തകം ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവിട്ട ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത അന്വേഷിച്ചില്ലെന്നും ഹര്‍ജി പരിഗണിച്ച കോടതി നിരീക്ഷിച്ചു.