ക്വാലാലംപൂര്‍: കാണാതായ വിമാനം
റാഞ്ചിയതാണെന്ന് സൂചന. മലേഷ്യന്‍ അധികൃതര്‍ തന്നെയാണ് വിമാനം
റാഞ്ചിയതാണെന്ന സ്ഥിരീകരണം നടത്തിയിരിക്കുന്നത്. വിമാനം പറത്താന്‍
പരിശീലിച്ച ഒന്നോ അതില്‍ അധികമോ പേര്‍ ചേര്‍ന്ന് വിമാനം ദിശമാറ്റി
പറത്തിയതാകാം, സൈനിക റഡാറുകള്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം
ഉന്നതകേന്ദ്രങ്ങളാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. വിമാനം
എംഎച്ച് 370 ബോയിങ് 777 ബോധപൂര്‍വം അന്തമാന്‍ഭാഗത്തേക്ക് പറത്തിയതാകാമെന്ന്
നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ക്വാലാലംപുരില്‍ നിന്ന് ബീജിങിലേക്ക്
തിരിച്ച വിമാനം ദിശതിരിച്ച് പറത്തിയതാകാമെന്നാണ് കരുതുന്നത്.
239 യാത്രക്കാരുമായി വിമാനം കാണാതായിട്ട് എട്ട് ദിവസം തികയുകയാണ്. ഈ അവസരത്തിലാണ് ഇത്തരത്തില്‍ ഒരു നീരിക്ഷണം. കൃത്യമായ വിമാനപാത മനസ്സിലാക്കിയവര്‍ തന്നെയാകണം വിമാനം പറത്തിയതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. വിമാനം അവസാനമായി റഡാറില്‍ അടയാളപ്പെടുത്തിയത് അനുസരിച്ചാണ് ആന്‍ഡമാന്‍ ഭാഗത്തേക്ക് പറന്നുവെന്ന അനുമാനത്തിലത്തെിയത്. വിമാനത്തിനായുള്ള തിരച്ചില്‍ ചെന്നൈ തീരത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. വിമാനം ബംഗാള്‍ ഉള്‍ക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ തകര്‍ന്നു വീണതാകാമെന്ന നിഗമനത്തെ തുടര്‍ന്നാണ് നീക്കം.








