Home » » കൊല്ലം സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്‌ക്കു മത്സരിക്കാന്‍ ആര്‍എസ്‌പി തീരുമാനം.

കൊല്ലം സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്‌ക്കു മത്സരിക്കാന്‍ ആര്‍എസ്‌പി തീരുമാനം.

Written By Unknown on Saturday, 8 March 2014 | 00:45

തിരുവനന്തപുരം* കൊല്ലം സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്‌ക്കു മത്സരിക്കാന്‍ ആര്‍എസ്‌പി തീരുമാനം. സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിലാണ്‌ തീരുമാനം. അന്തിമ തീരുമാനം വൈകിട്ട്‌ സംസ്‌ഥാന കമ്മിറ്റി കൈക്കൊള്ളും. അവഗണന സഹിച്ച്‌ മുന്നോട്ടുപോകേണ്ടെന്നാണ്‌ പൊതുവികാരമെന്ന്‌ പാര്‍ട്ടി നേതാവ്‌ കോവൂര്‍ കുഞ്ഞുമോന്‍. കൊല്ലത്തിനു പകരം പത്തനംതിട്ട നല്‍കിയിരുന്നെങ്കില്‍ പാര്‍ട്ടി സ്വീകരിച്ചേനെ. എന്നാല്‍ ഇക്കാര്യത്തിലും ആര്‍എസ്‌പി കടുത്ത അവഗണന നേരിട്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
ആര്‍എസ്‌പി നേതാക്കള്‍ ഇന്നലെ മുതല്‍ ഈ തീരുമാനം വ്യക്‌തമാക്കിയിരുന്നു. നിലപാട്‌ കടുപ്പിച്ചാണ്‌ ആര്‍എസ്‌പി മത്സരിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിലെ തീരുമാനം ഔദ്യോഗികമായി പുറത്തുവിടാന്‍ പാര്‍ട്ടി തയാറായില്ല. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ്‌ കൊല്ലം സീറ്റ്‌ നല്‍കാനാവില്ലെന്ന്‌ സിപിഎം ആര്‍എസ്‌പിയെ അറിയിച്ചത്‌. സീറ്റ്‌ എല്ലാം വീതം വച്ചശേഷം ചര്‍ച്ചയ്‌ക്കു വിളിക്കുന്നതില്‍ എന്തു പ്രസക്‌തിയാണെന്ന്‌ ആര്‍എസ്‌പി ചോദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.