ന്യൂഡല്‍ഹി: ഗെയ്ല്‍ ട്രെഡ്വെല്ലിന്‍െറ അഭിമുഖം സംപ്രേഷണം ചെയ്തതിന് കൈരളി,
പീപ്പ്ള്‍സ് ടി.വി ചാനലുകള്‍ക്കും എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനുമെതിരെ
അമൃതാനന്ദമയി മഠം നിയമനടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് പ്രസ് ക്ളബ് ഓഫ്
ഇന്ത്യ രംഗത്ത്. അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന
വെളിപ്പെടുത്തലുകളാണ് മുന്‍ സഹായി ഗെയ്ല്‍ ഇതിനകം നടത്തിയത്.
അസഹിഷ്ണുതയാണ് മാധ്യമങ്ങള്‍ക്കെതിരായ ഈ നീക്കത്തിനു പിന്നിലെന്ന് പ്രസ് ക്ളബ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ആനന്ദ് കെ. സഹായ് കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് ഈ നടപടി.
ന്യായയുക്തമായ പ്രഫഷനല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നടപടിയുമാണ്. മറ്റു സ്ഥാപനങ്ങളെ മാനിക്കാന്‍ സാമുദായിക സ്ഥാപനം തയാറാകണം. പത്രപ്രവര്‍ത്തകരുടെ തൊഴിലില്‍ ഇടപെടരുത്. അമൃതാനന്ദമയി മഠത്തിന്‍െറ നടപടി മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണമെന്ന് ആനന്ദ് സഹായ് ആവശ്യപ്പെട്ടു.