Home » » നഗ്ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്നും 10 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി.

നഗ്ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്നും 10 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി.

Written By Unknown on Monday, 21 April 2014 | 18:21

ന്യൂഡല്‍ഹി: നഗ്ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്നും 10 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി. രാജസ്ഥാനിലെ ഭാരത്പൂര്‍ സ്വദേശിനി 30 കാരിയായ മീന എന്ന മീനാക്ഷി ശര്‍മയാണ് അറസ്റ്റിലായത്. ഡല്‍ഹി ഓള്‍ഡ്‌ രോഹിണി സ്വദേശി 51 കാരനായ ജിതെന്ദ്ര സിംഗ് എന്ന വ്യവയാസിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാട്ടി ബലാത്സംഗക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്.

വളരെ നാടകീയമായാണ് യുവതിയെ ജയ്പ്പൂരില്‍ നിന്നും അറസ്റ്റ്‌ ചെയ്തത്. ഇവരുടെ സഹായിയും ജ്വല്ലറി ഉടമയുമായ അരുണ്‍ കോത്താരി എന്നയാളെയും പോലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. മീനാക്ഷിയുടെ ഭര്‍ത്താവ് സന്ദീപ്‌ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഡല്‍ഹിയില്‍ ഒരു ദേശിയ പാര്‍ട്ടിയുടെ നേതാവുകൂടിയായ ജിതേന്ദ്ര ഭാരത്പൂരില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് നടത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജസ്ഥാനില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മീനാക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയുടെ അവസാനം ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറുകയും തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു.
ഏതാനും ആഴ്ചകള്‍ക്ക് ശേഷം മീനാക്ഷി ജിതേന്ദ്രയെ വിളിച്ച്‌ ബിസിനസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഭാരത്പൂരിലെ ഒരു റസ്റ്റോറന്റില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ശേഷം ജിതേന്ദ്രയെ മീനാക്ഷി തന്റെ ഫ്ലാറ്റിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ ഭര്‍ത്താവ് സന്ദീപിന്റെയും സുഹൃത്ത്‌ മഞ്ജീത്തിന്റെയും സഹായത്തോടെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ജിതേന്ദ്ര ഡല്‍ഹിയില്‍ തിരിച്ചെത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തനിക്ക് 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മീനാക്ഷിയുടെ ഫോണ്‍കോള്‍ വന്നു. ഭയപ്പെട്ട ജിതേന്ദ്ര വിലപേശലിനോടുവില്‍ തുക നല്‍കാമെന്ന് സമ്മതിച്ചു. തവണകളായി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ആദ്യ തവണയായി 5 ലക്ഷം രൂപ നല്‍കുകയും ചെയ്തു. പിന്നീട് ഇവര്‍ രണ്ടുകോടി രൂപ ആവശ്യപ്പെട്ടതോടെ വ്യവസായി ഡല്‍ഹി പ്രശാന്ത് വിഹാര്‍ പോലീസ് സ്റേഷനില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പറഞ്ഞതനുസരിച്ച്, 40 ലക്ഷം രൂപ തരാമെന്നു യുവതിയോടു പറഞ്ഞു. തുടര്‍ന്ന് പണം വാങ്ങാനെത്തിയ മീനാക്ഷിയെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.