Home » » കാമുകനും സുഹൃത്തും കൂടി നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹദിവസം വഴിയില്‍ ഉപേക്ഷിച്ചു.

കാമുകനും സുഹൃത്തും കൂടി നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹദിവസം വഴിയില്‍ ഉപേക്ഷിച്ചു.

Written By Unknown on Monday, 21 April 2014 | 18:31

പാലക്കാട്  : കാമുകനും സുഹൃത്തും കൂടി നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹദിവസം വഴിയില്‍ ഉപേക്ഷിച്ചു. കൊട്ടിയം മുഖത്തല  സ്വദേശിനിയായ 19 കാരിക്കാണ് പീഡനമേറ്റത്.

പാലക്കാട് പട്ടാമ്പി സ്വദേശിയായ ബന്ധുവുമായി യുവതിയുടെ വിവാഹം ഇന്നലെ നടക്കാനിരിക്കെ . യുവതി തന്റെ കാമുകനൊപ്പം ഇറങ്ങിപോവുകയായിരുന്നു .ടി.ടി.സിക്ക്  സ്ഥിരമായി പോകാറുണ്ടായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ  കൊട്ടാരക്കര കുളക്കട സ്വദേശി രാജേഷ്(29)മയാണ് യുവതി അടുപ്പത്തിലായിരുന്നത് . വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചുകൊണ്ടായിരുന്നു രാജേഷ് യുവതിയുമായി പ്രേമ ബന്ധം തുടങ്ങിയത്. യുവതിയുടെ വീട്ടുകാർ വിവരമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ ടി.ടി.സി പഠനം മുടങ്ങുകയും ചെയ്തു . പിന്നീടാണ് പട്ടാമ്പിയുള്ള ബന്ധുവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞ രാജേഷ്  ഭാര്യയുമായുളള വിവാഹ ബന്ധം ഉപേക്ഷിച്ചുവെന്നും ഒന്നിച്ചു ജീവിക്കാമെന്നും പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയിലാണ് യുവതിയെ കാണാതാകുന്നത് . 

തുടർന്ന് അന്വേഷണം നടക്കവെ കഴിഞ്ഞ ദിവസം കുളക്കടയിൽ രാജേഷിന്റെ വീടിന് സമീപത്തായി യുവതി നിൽപ്പുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. പന്തളത്തും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇവിടെ ഇറക്കിവിടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി കൊടുത്തു . രാജേഷിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ അജിയുടെ ഓട്ടോയിലായിരുന്നു പല സ്ഥലങ്ങളിലും കൊണ്ടു പോയത്. രാജേഷിനെയും അജിയെയും പ്രതിയാക്കി  ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട് . ഇരുവരും ഒളിവിലാണ്. യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.