Home » » 12 വയസ്സുകാരിയായ മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് എത്തിയ സംഭവം വിവാദമാകുന്നു.

12 വയസ്സുകാരിയായ മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് എത്തിയ സംഭവം വിവാദമാകുന്നു.

Written By Unknown on Monday, 21 April 2014 | 17:19

പത്തനംതിട്ട: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ചവിട്ടരുതെന്ന നിയമം തെറ്റിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് എത്തിയ സംഭവം വിവാദമാകുന്നു. മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയുടെ 12 വയസ്സുകാരിയായ മകള്‍ ആചാരങ്ങള്‍ തെറ്റിച്ച് സന്നിധാനത്ത് എത്തി തൊഴുകയും മൂന്നു ദിവസം അവിടെ താമസിക്കുകയും ചെയ്തെന്നാണ് ആരോപണം.
ബുധനാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും മലചവിട്ടിയത്. പ്രായക്കൂടുതല്‍ തോന്നിയതിനാല്‍ പെണ്‍കുട്ടിയെ പൊലീസ് പമ്പയില്‍ തടഞ്ഞു. മേല്‍ശാന്തിയുടെ മകളാണെന്ന് അറിഞ്ഞതിനാല്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു.
സന്നിധാനത്ത് അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പെണ്‍കുട്ടിയെ തടഞ്ഞു. ഇതേതുടര്‍ന്ന് കുട്ടി മേല്‍ശാന്തിയുടെ മുറിയില്‍ തന്നെ കഴിയുകയായിരുന്നത്രേ.
മകള്‍ സന്നിധാനത്ത് എത്തിയ കാര്യം മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി നിഷേധിച്ചില്ല.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മേല്‍ശാന്തി തയാറായില്ല. മകള്‍ക്ക് 10 വയസ്സ് ആയതെയുള്ളൂവെന്ന് മേല്‍ശാന്തി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.