Home » » ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 93 റണ്‍സ് ജയം.

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 93 റണ്‍സ് ജയം.

Written By Unknown on Monday, 21 April 2014 | 17:11

അബൂദബി: ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 93 റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ വെല്ലുവിളി 15.4 ഓവറില്‍ 84 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്‍റില്‍ ഡല്‍ഹിയുടെ രണ്ടാം തോല്‍വിയാണിത്. അതേസമയം നേരത്തേ പഞ്ചാബിനോട് തോറ്റ ചെന്നൈയുടെ ആദ്യജയമാണിത്.ഡല്‍ഹി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (21), നീഷാം (22) എന്നിവര്‍ക്കൊഴിച്ച് മാറ്റാര്‍ക്കും  ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. ചെന്നൈക്ക് വേണ്ടി ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, ഈശ്വര്‍ പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
 സുരേഷ് റെയ്നയുടെ (56) അര്‍ധശതകവും ക്യാപ്റ്റന്‍ ധോണിയുടെ (32) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ചെന്നൈക്ക് നേരത്തേ മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈക്ക് തുടക്കത്തില്‍ തന്നെ ഓപണര്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്‍െറ (9) വിക്കറ്റ് നഷ്ടമായി.  എന്നാല്‍ ടീമിനെ തകര്‍ച്ചയിലേക്കത്തെിക്കാതെ രണ്ടാം വിക്കറ്റില്‍ ഡ്വെിന്‍ സ്മിത്തുമായി (29) ചേര്‍ന്ന് സുരേഷ് റെയ്ന നടത്തിയ രക്ഷാ പ്രവര്‍ത്തനം ഫലം കണ്ടു. ഇവരുടെ 54 റണ്‍സിന്‍െറ കൂട്ടുകെട്ട്  ഇന്നിങ്സിന് കരുത്തായി. ടീം സ്കോര്‍ 77ല്‍ നില്‍ക്കെ 11ാം ഓവറിലെ അവസാന പന്തില്‍ സ്മിത്ത് നദീമിന് വിക്കറ്റ്  സമ്മാനിച്ച് മടങ്ങി. റെയ്നയും പ്ളസിസുംചേര്‍ന്ന്  നാലാം വിക്കറ്റില്‍ 33 റണ്‍സുകൂടി കൂട്ടിച്ചേര്‍ത്ത് ടീം സ്കോര്‍ 100ന് പുറത്തത്തെിച്ചു. ഇതിനിടെ അര്‍ധശതകം തികച്ച റെയ്ന നീഷാമിന്‍െറ പന്തില്‍ വിജയ്ക്ക് പിടികൊടുത്ത് മടങ്ങി. 41 പന്തില്‍ അഞ്ച്ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്. തൊട്ടുപിന്നാലെ ഡു പ്ളസിസും (24) പുറത്തായി. തുടര്‍ന്നത്തെിയ  ധോണി കൂറ്റനടികളോടെ കളം നിറഞ്ഞപ്പോള്‍ ചെന്നൈ ഇന്നിങ്സ് കുതിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.