Home » » ഈസ്റ്റര്‍ ആഷോഷിക്കാന്‍ തൊണ്ടിയായി പിടിച്ചെടുത്ത 25 കുപ്പി വിദേശമദ്യം പോലീസുകാര്‍ പങ്കിട്ടെടുത്തു.

ഈസ്റ്റര്‍ ആഷോഷിക്കാന്‍ തൊണ്ടിയായി പിടിച്ചെടുത്ത 25 കുപ്പി വിദേശമദ്യം പോലീസുകാര്‍ പങ്കിട്ടെടുത്തു.

Written By Unknown on Thursday, 24 April 2014 | 21:22

തിരുവനന്തുപരം: തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യകുപ്പികള്‍ പൊലീസുകാര്‍ കടത്തി. തൊണ്ടിമുതല്‍ അടിച്ചുമാറ്റി കുടിച്ച പൊലീസുകാരെ കണ്ടെത്താന്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 17ന് രാത്രി വാഹന പരിശോധനത്തിടെ 25 കുപ്പിമദ്യം തമ്പാനൂര്‍ എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചു. ഒരു ഓട്ടോയിലാണ് വിദേശമദ്യം കടത്തിയത്. 

മദ്യപിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മദ്യം കൈവശം സൂക്ഷിച്ചതിന് കേസെടുത്തില്ല. മദ്യം സ്‌റ്റേഷനില്‍ സൂക്ഷിച്ചു. 19ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മദ്യം ഈ മാസം പൊലീസുകാര്‍ പങ്കിട്ടെടുത്തുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്‌റ്റേഷനിലെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ 20 കുപ്പിയെടുത്തു. 

അഞ്ചുകുപ്പി പൊലീസുകാര്‍ക്ക് ഈസ്റ്റര്‍ ആഘോഷത്തിനായിഎസ്‌ഐ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്‍ നല്‍കിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മദ്യംകിട്ടാത്തപൊലീസുകാര്‍ തന്നെയാണ് ഒറ്റുകാരായത്. ആക്ഷേപം കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷണിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തന്പാനൂര്‍ സിഐയോട് ആവശ്യപ്പെട്ടതായി സിറ്റിപൊലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.