വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകള്‍ വീട്ടികയറി ഭീക്ഷണിപെടുത്തിയതായി പോലിസുകാരന്റെ പരാതി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പ്രമോദിന്റെതാണ് പരാതി. ഇതെതുടര്‍ന്ന് പ്രമോദിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വെള്ളമുണ്ടയിലും പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല
വ്യാഴാഴ്ച ഒരുമണിയോടെ ഒരുസംഘമാളുകള്‍ പ്രമോദിന്റെ വീട്ടിലെത്തി ഭീക്ഷണിപെടുത്തുകയായിരുന്നു. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന ബൈക്ക് കത്തിക്കാന്‍ ശ്രമം നടത്തി. ഇതിനുശേഷം ചുമരില്‍ ഒരു പോസ്റ്റര്‍ പതിപ്പിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേക്ഷിന് രൂപസാദൃശ്യമുള്ള ഒരാളുടെ നേതൃത്വത്തിലുള്ള സംഘം തോക്കുചൂണ്ടി ഭീക്ഷണിപെടുത്തിയെന്നാണ് പ്രമോദും അമ്മയും പോലീസിന് നല്‍കിയ മോഴി.
പ്രമോദിന്റെ പരാതിയെതുടര്‍ന്ന് പോലീസ് രാത്രിതന്നെ പ്രദേശത്ത് തീരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല . വെള്ളമുണ്ടയിലും പരിസരത്തുമുള്ള ആദിവാസി കോളനികള്‍ കേന്ദ്രികരിച്ച് മാവോയിസ്റ്റുപ്രവര്‍ത്തനം സജീവമാകുന്നുവന്ന സംശയം പോലിസിന് നേരത്തെയുണ്ടായിരുന്നു. അതുകോണ്ടുതന്നെ വിശദമായ പരിശോദന നടത്താനാണ് ഇവരുടെ തീരുമാനം. സുരക്ഷ വേണമെന്ന പ്രമോദിന്റെ ആവശ്യത്തെതുടര്‍ന്ന് വീടിന് കാവല്‍ ഏര്‍പ്പെടുത്തി.
അതെസമയം പ്രമോദുമായി പ്രശ്‌നങ്ങളുള്ള എതെങ്കിലുമാളുകളാണോ ഇതിനുപിന്നിലെന്നും പോലീസിന് സംശയമുണ്ട്. ഇതെചുറ്റിപ്പറ്റിയുള്ള ആന്വേഷണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്