മലപ്പുറം: മലപ്പുറത്ത് വന്‍ സ്വര്‍ണ വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണം എക്സൈസ് സംഘം പിടികൂടി. മദ്യകള്ളക്കടത്ത് തടയാനുള്ള വാഹനപരിശോധനക്കിടെയാണു സ്വര്‍ണ മാഫിയ എക്സൈസ് സംഘത്തിന്റെ വലയിലായത്.
ദേശീയ പാതയില്‍ പൂക്കിപറമ്പില്‍ വാഹന പരിശോധനക്കിടെയാണു സ്വര്‍ണ മാഫിയ എക്സൈസ് സംഘത്തിന്റെ വലയിലായത്. കോഴിക്കോട്ട് നിന്നു മലപ്പുറത്തേക്കു വരികയായിരുന്ന ടാക്സി കാര്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ബാഗില്‍ ആഭരണങ്ങളും കട്ടികളുമായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അഞ്ച് കിലോ നൂറ്റി എണ്‍പത്തിനാല് ഗ്രാം തൂക്കത്തിലുളള സ്വര്‍ണമാണു രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചത്. മുംബൈ സ്വദേശിയായ രാജേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം പൊലീസിന് കൈമാറി.
മലപ്പുറത്തെ പല ജ്വല്ലറികളിലും ഇവരാണു സ്വര്‍ണം നല്‍കുന്നതെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്വര്‍ണകള്ളക്കടത്ത് മാഫിയകളെക്കുറിച്ച് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.