Home » » പാതയിരട്ടിപ്പിക്കല്‍: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

പാതയിരട്ടിപ്പിക്കല്‍: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

Written By Unknown on Thursday, 24 April 2014 | 21:08

കൊച്ചി:എറണാകുളം നോര്‍ത്ത് പാതയിരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാല്‍ മധ്യ കേരളത്തിലെ ട്രയിന്‍ ഗതാഗതം താറുമാറായി. ട്രയിനുകളിലും റെയില്‍വേ സ്റ്റേഷനിലും കുടുങ്ങിയത് ആയിരക്കണക്കിനാളുകള്‍. ട്രയിന്‍ എപ്പോഴെത്തുമെന്നോ എത്രമണിക്കൂര്‍ വൈകുമെന്നോ അറിയിക്കാതെ റെയില്‍വേ.

പാതയിരട്ടിപ്പിക്കല്‍ കാരണം വണ്ടികള്‍ വൈകുമെന്ന് റെയില്‍വേ അറിയിപ്പ് നേരത്തെ ഉണ്ടായിരുന്നെങ്കിലും   എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കാഴ്ച ഇതായിരുന്നു. ജോലികഴിഞ്ഞ് ആലപ്പുഴ, കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കും പോകാനായി നൂറുകണക്കിനാളുകള്‍ സ്റ്റേഷനില്‍ കാത്തുനിന്നു

എന്‍ക്വയറി കൗണ്ടറിനു മുന്നില്‍ കൂട്ടം കൂടി നിന്ന ഈ ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത് വൈകിയോടുന്ന വണ്ടികള്‍ എപ്പോള്‍ എത്തുമെന്നാണ്. വ്യക്തമായ ഉത്തരം കിട്ടിയില്ലെന്നാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്.ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററുടെ മറുപടി ഇതായിരുന്നു..
എറണാകുളത്തു നിന്നും പുറപ്പെടേണ്ട പാസഞ്ചര്‍ ട്രയിനുകള്‍, ജനശതാബ്ദി വണ്ടികള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. 

ഇതു കൂടാതെയായിരുന്നു എറണാകുളം, സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെ ഔട്ടറുകളില്‍ തീവണ്ടികള്‍ പിടിച്ചിട്ടത്. തിരുവനന്തപുരത്തുനിന്നും മലബാറിലേക്ക് പോകുന്ന ജനശതാബ്ധി, ചെന്നൈ മെയ്ലുകള്‍ മണിക്കൂറുകളോളമാണ് ഔട്ടര്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നത്.  ജോലികഴിഞ്ഞ് വീട്ടിലെത്തേണ്ട സ്തീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരാണ്ഏറെ വലഞ്ഞത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.