Home » » മംമ‌്താ മോഹന്‍ദാസ് തെങ്ങില്‍ കയറിയാല്‍ എങ്ങനെയിയിരിക്കും?

മംമ‌്താ മോഹന്‍ദാസ് തെങ്ങില്‍ കയറിയാല്‍ എങ്ങനെയിയിരിക്കും?

Written By Unknown on Thursday, 24 April 2014 | 21:24

മംമ‌്താ മോഹന്‍ദാസ് തെങ്ങില്‍ കയറിയാല്‍ എങ്ങനെയിയിരിക്കും? ടു നൂറാ വിത്ത് ലൗ കണ്ടു നോക്കൂ. ഈ ചിത്രത്തില്‍ അങ്ങനെയൊരു രംഗവുമുണ്ടെന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. മംമ്‌താ മോഹന്‍ദാസ് തെങ്ങില്‍ കയറുന്ന ചിത്രം ഫേസ്‌ബുക്കില്‍ വൈറലുമായി. 

മംമ്‌താ ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് "ടു നൂറാ വിത്ത് ലൗ". ബാബു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാണ് മംമ്തയ്ക്കുള്ളത്. ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. 

മംമ്തയ്ക്ക് പുറമേ മുകേഷ്, മാമുക്കോയ, കൃഷ് ജെ സത്താര്‍, നെടുമുടി വേണു, മധുപാല്‍, ബിയോണ്‍, നിയാസ്, ഇര്‍ഷാദ്, രമേഷ്പിഷാരടി, കോഴിക്കോട് നാരായണന്‍നായര്‍, കനിഹ, അര്‍ച്ചന കവി, അംബിക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജി എസ് അനിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് ഗോപീസുന്ദര്‍ ആണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.