തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ സിബിഐ പ്രതിയാക്കി. തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ സലിംരാജ് ഇരുപത്തിയൊന്നാം പ്രതിയാണ്. എന്നാല്‍ കളമ്മശ്ശേരി ഭൂമി ഇടപാട് കേസില്‍ സലിംരാജിനെ പ്രതിയാക്കിയിട്ടില്ല. സലിംരാജും ബന്ധുക്കളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 23 പേരെയാണ് കടകംപ്പള്ളി ഭൂമിതട്ടിപ്പില്‍ സിബിഐ പ്രതിചേര്‍ത്തിട്ടുള്ളത്. കേസില്‍ സലിംരാജ് ഇരുപത്തിയൊന്നാം പ്രതിയാണ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ സിബിഐ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കുകയായിരുന്നു. വിജിലന്‍സില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സിബിഐ പ്രതിപട്ടിക തയ്യാറാക്കിയത്. അന്വേഷണത്തിനുശേഷം കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെടുന്നത് എഫ്‌ഐആറില്‍ സിബിഐ പറയുന്നു. ക്രമക്കേട് നടത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചവരെ പ്രതിയാക്കിയിട്ടുള്ളതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. വ്യാജരേഖ ചമക്കല്‍, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ എറണാകുളം സിജെഎം കോടതിയില്‍ കളമശ്ശേരി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ എഫ്‌ഐആറില്‍ സലിംരാജിനെ പ്രതിയാക്കിയിട്ടില്ല. ആദ്യം കേസന്വേഷിച്ച തൃക്കാക്കര പൊലീസ് പ്രതി ചേര്‍ത്ത അഞ്ച് പേരെയാണ് സിബിഐയും പ്രതി ചേര്‍ത്തിരിക്കുന്നത്. തൃക്കാക്കര വില്ലേജ് ഓഫീസര്‍ സാബുവാണ് ഒന്നാം പ്രതി. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുറാദ്, സലീംരാജിന്റെ ബന്ധു അബ്ദുദുള്‍ മജീദ്, മുഹമ്മദ്, സലാം എന്നിവരാണ് മറ്റ് പ്രതികള്‍. വ്യജരേഖ ചമയ്ക്കല്‍, ഗൂഡാലോചന, വഞ്ചന എന്നിവയാണ് പ്രതികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഇനിയും നിരവധി പേരെ ചോദ്യെചെയ്യാനുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു.