Home » » റോബര്‍ട്ട് വാദ്രക്കെതിരായ അഴിമതിക്കേസ് ശരിവെച്ചുകൊണ്ട് ബിക്കനിര്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ റിപ്പോര്‍ട്ട്.

റോബര്‍ട്ട് വാദ്രക്കെതിരായ അഴിമതിക്കേസ് ശരിവെച്ചുകൊണ്ട് ബിക്കനിര്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ റിപ്പോര്‍ട്ട്.

Written By Unknown on Thursday, 3 April 2014 | 01:40

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരായ ഭൂമി വില്‍പന അഴിമതിക്കേസ് ശരിവെച്ചുകൊണ്ട് ബിക്കനിര്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ റിപ്പോര്‍ട്ട്. റോബര്‍ട്ട് വാദ്രക്ക് ഓഹരികളുള്ള കമ്പനികള്‍ കുറഞ്ഞ തുകക്ക് ഭൂമിവാങ്ങി കൂടിയ തുകക്ക് മറിച്ചുവിറ്റ് വന്‍ലാഭമുണ്ടാക്കിയെന്നാണ് കേസ്. ഇത് സര്‍ക്കാറിന്‍െറ റവന്യൂ വരുമാനത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കി. ബിക്കനിര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.പി അര്‍ജുന്‍ മേഘ്വാളിന്‍െറ ആവശ്യത്തെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അന്വേഷണത്തെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ആര്‍തി ദോഗ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാദ്രക്ക് ഓഹരികളുള്ള അഞ്ച് കമ്പനികളുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. സ്കൈലൈറ്റ് റിയാലിറ്റി, നോര്‍ത് ഇന്ത്യ ഐ.ടി പാര്‍ക്ക്, ബ്ളൂ ബ്രീസ് ട്രേഡിങ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നിവയാണ് കമ്പനികള്‍. 633 ഹെക്ടര്‍ ഭൂമിയാണ് ഈ കമ്പനികള്‍ വാങ്ങിയത്. പിന്നീട് 284 ഹെക്ടര്‍ ഭൂമി മറിച്ചുവില്‍ക്കുകയും ചെയ്തു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിനിമയം നടന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.