കഴിഞ്ഞ കുറെനാളായി ക്യാമറയുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ശില്‍പ്പാ ഷെട്ടി ഒരു ഐറ്റം നമ്പരിലൂടെ തിരിച്ചുവരികയാണ്. സ്വന്തം നിര്‍മ്മാണകമ്പനിയുടെ "ദിഷ്‌ക്കിയാന്‍' എന്ന ചിത്രത്തിലാണ് ശില്‍പ്പ ഐറ്റം നമ്പര്‍ ചെയ്യുന്നത്. ഇതിന് ശില്‍പ്പയെ പേ്രരിപ്പിച്ചത് സ്വന്തം പുത്രന്‍ തന്നെയാണ്. "എന്റെ മകന്‍ വിയാന്‍ ഈ ചിത്രത്തിലെ ഞാന്‍ ചെയ്യുന്ന ഗാനം വളെരയധികം ഇഷ്‌ടെപ്പടുന്നു. ആ പാട്ട് ആദ്യം മുതല്‍ക്കുതന്നെ അവ േനറെ ഇഷ്‌ടമാണ്. അതാണ് ഈ ഐറ്റം നമ്പര്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമായത്.








