കുഞ്ഞനന്തന്രെ കട എന്ന സിനിമയ്ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. പത്തേമാരി എന്നു പേരിട്ടിരിക്കുന്ന ചിത്രം പ്രവാസിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
പ്രവാസത്തിന്റെ നാല് കാലഘട്ടങ്ങള് പള്ളിക്കല് നാരായണന് എന്ന പ്രവാസിയുടെ ജീവിതത്തിലൂടെ പറയുകയാണ് സംവിധായകൻ. മമ്മൂട്ടിയാണ് നാരായണന്റെ വേഷമിടുന്നത്. ശ്രീനിവാസന്, സിദ്ദിഖ്, സലിംകുമാര് തുടങ്ങിയ വലിയൊരു താരനിര സിനിമയിലുണ്ട്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
സിനിമയുടെ ഭൂരിഭാഗവും ദുബായിലാകും ചിത്രീകരിക്കുക. നാലു തലമുറകളുടെ ഗള്ഫ് ജീവിതം പകര്ത്തുമ്പോള് 1960കളിലെ ദുബായ് ചിത്രീകരിക്കേണ്ടി വരും. അത് കടുത്ത വെല്ലുവിളിയാണെന്ന് സലിം അഹമ്മദ് പറഞ്ഞു. പ്രവാസികള് കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളില് ഉണ്ടാക്കിയ മാറ്റങ്ങളും സിനിമയിലുണ്ടാവും.