തൃശൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കാലത്ത് തറക്കല്ലിട്ട പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കല്ല് ഇപ്പോഴും മാനം നോക്കി കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അടുത്ത കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തറക്കല്ലിട്ട റായ്ബറേലി കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം വന്നാല്‍ വികസനം വരുമെന്ന് പറയുന്നതിലെ പൊള്ളത്തരം ഇതില്‍ നിന്ന് മനസിലാക്കണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.








