Home » » ഹാരൂൺ ഉൾ റഷീദിനെതിരെ ടി.എൻ.പ്രതാപൻ ചീഫ് ജസ്റ്റീസിന് പരാതി നൽകി.

ഹാരൂൺ ഉൾ റഷീദിനെതിരെ ടി.എൻ.പ്രതാപൻ ചീഫ് ജസ്റ്റീസിന് പരാതി നൽകി.

Written By Unknown on Wednesday, 2 April 2014 | 00:33

കൊച്ചി: ഭൂമി തട്ടിപ്പു കേസ് സി.ബി.ഐയ്ക്കു വിട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി ജസ്റ്റീസ് ഹാരൂൺ ഉൾ റഷീദിനെതിരെ കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എം.എൽ.എ ചീഫ് ജസ്റ്റീസിന് പരാതി നൽകി. ഹാരൂൺ ഉൾ റഷീദ് വിധികളിൽ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുകയാണെന്ന് പ്രതാപൻ പരാതിയിൽ പറയുന്നു. ജഡ്ജിമാർ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്പോൾ ജുഡീഷ്യറിയുടെ അന്തസ് കാത്തു സൂക്ഷിക്കുന്നതായിരിക്കണം. ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല. എന്നാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ വിമർശനത്തിലൂടെ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലയാണുണ്ടായത്. മുൻ ഗൺമാൻ സലിംരാജുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കക്ഷി പോലുമല്ല. എന്നിട്ടും ആ കേസിൽ മുഖ്യമന്ത്രിയെ വിമർശിച്ചത് ജുഡീഷ്യറിയുടെ അന്തസിന് നിരക്കാത്തതാണെന്നും പ്രതാപൻ പരാതിയിൽ പറയുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.