ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ സമനിലക്കുരുക്ക്. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഓള്‍ഡ് ട്രഫോഡില്‍ ഏറ്റുമുട്ടിയ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍, ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും 1-1ന് തന്നെ പിരിഞ്ഞു.
ഇതോടെ രണ്ടാം പാദത്തിലെ പോരാട്ടങ്ങള്‍ എല്ലാവര്‍ക്കും അതിനിര്‍ണായകമായി.
കാംപ്നൂവില്‍ നടന്ന മത്സരത്തില്‍ ബാഴ്സയും അത്ലറ്റികോയും ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 56ാം മിനിറ്റില്‍ ഡീഗോ റിബാസയുടെ ഗോളിലൂടെ അത്ലറ്റികോ മുന്നിലത്തെി. എന്നാല്‍, 71ാം മിനിറ്റില്‍ നെയ്മറുടെ ഉജ്ജ്വല ഗോളിലൂടെ ബാഴ്സ തിരിച്ചടിച്ചു.
മാഞ്ചസ്റ്ററിന്‍െറ തട്ടകത്തിലെ മത്സരത്തിലും ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 58ാം മിനിറ്റില്‍ നെമാഞ്ച വിദിചിലൂടെ യുനൈറ്റഡ് ആദ്യം വലകുലുക്കി. 66ാം മിനിറ്റില്‍ ബാസ്റ്റ്യന്‍ ഷീന്‍സ്ടൈഗര്‍ ബയേണിന്‍െറ സമനില ഗോള്‍ നേടി.








