മുംബൈ: മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആദ്യ ദൈ്വമാസ വായ്പാ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം കുറയുന്ന പ്രവണത തുടരുകയാണെങ്കില്‍ സമീപകാലത്ത് കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് സാധ്യതയില്ളെന്നും വായ്പാനയത്തില്‍ പറയുന്നു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് മുഖ്യ പരിഗണനയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.
ഹ്രസ്വകാല സാമ്പത്തികാവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ എട്ടു ശതമാനത്തില്‍തന്നെ തുടരും. ബാങ്കുകളുടെ അധികഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭിക്കുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ ഏഴു ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. കരുതല്‍ ധനാനുപാതം നാലു ശതമാനമായി തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും ഒമ്പത് ശതമാനത്തില്‍നിന്ന് മാറ്റം വരുത്തിയില്ല. പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍ ഭവന, വാഹന, വായ്പകളുടെയും മറ്റു വായ്പകളുടെയും പലിശനിരക്കില്‍ മാറ്റമുണ്ടാകില്ല.
ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ കുറവുണ്ടായതിനത്തെുടര്‍ന്ന് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 4.68 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 25 മാസത്തെ ഏറ്റവും കുറഞ്ഞ 8.10 ശതമാനത്തിലത്തെി.
ജനുവരി 28ന് പ്രഖ്യാപിച്ച വായ്പാ നയത്തില്‍ മുഖ്യ പലിശ നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധന വരുത്തിയിരുന്നു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍െറ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് വായ്പാ നയ പ്രഖ്യാപനം രണ്ടു മാസത്തിലൊരിക്കലാക്കാന്‍ തീരുമാനിച്ചത്. ഇതുവരെ 45 ദിവസത്തിലൊരിക്കലായിരുന്നു ഇത്. ജൂണ്‍ മൂന്നിനാണ് അടുത്ത വായ്പാനയം പ്രഖ്യാപിക്കുക.