Home » » എന്‍ഡവറിന് പിന്നാലെ എവറസ്റ്റ്

എന്‍ഡവറിന് പിന്നാലെ എവറസ്റ്റ്

Written By Unknown on Wednesday, 2 April 2014 | 09:58



ഫോര്‍ഡ് എന്‍ഡവറിനു പിന്നിലെ സ്റ്റെപ്പിനി കവറില്‍ ഒരു പടം പതിപ്പിച്ചുവെച്ചിട്ടുണ്ട്. കണ്ടാല്‍ ഹിമാലയം പോലിരിക്കും. പക്ഷേ എവറസ്റ്റാണ്. മലപോലെ വന്നത് എലിപോലെ പോയി എന്നതാണ് ഈ എവറസ്റ്റിന്‍െറ ചരിത്രം. 
ഇന്ത്യയില്‍ ഇടത്തരം സ്പോര്‍ട്സ് യൂട്ടിലിറ്റികള്‍ക്ക് പ്രിയം തുടങ്ങിയ കാലത്താണ് എന്‍ഡവര്‍ എന്ന പേരില്‍ ഫോര്‍ഡ് വണ്ടിയുണ്ടാക്കിയത്. എവറസ്റ്റ് എന്ന പേരില്‍ ഇറക്കാനിരുന്ന വാഹനം അവസാനനിമിഷം എന്‍ഡവറാക്കുകയായിരുന്നു. ഇന്ത്യയില്‍ ഇറക്കിയപ്പോള്‍ അയല്‍പക്കക്കാരായ നേപ്പാളുകാരെ ചൊടിപ്പിക്കേണ്ടെന്നു കരുതി പേരുമാറ്റിയതാവാം. അല്ളെങ്കില്‍ തോന്നുമ്പോഴൊക്കെ എവറസ്റ്റില്‍ കയറാന്‍ ഇന്ത്യക്കാര്‍ക്കും കഴിഞ്ഞേനെ. അറംപറ്റിയതാണോ എന്നറിയില്ല,  എവറസ്റ്റ് കയറും പോലെതന്നെ ദുഷ്കരമായിരുന്നു വില്‍പന. 
2003ല്‍ തായ്ലന്‍ഡിനുവേണ്ടി ഫോര്‍ഡ് നിര്‍മിച്ച എസ്.യു.വിയാണ് എവറസ്റ്റ്. സത്യത്തില്‍ റെയ്ഞ്ചര്‍ എന്ന പിക്കപ്പിന് അടപ്പ് വെച്ചതാണ് ഈ വണ്ടി. മസ്ദയുമായി കൂട്ടുചേര്‍ന്നപ്പോഴാണ് റെയ്ഞ്ചര്‍ ഉണ്ടാക്കാനുള്ള കഴിവ് ഫോര്‍ഡ് കൈവരിച്ചത്. ഡി.എന്‍.എ പരിശോധിച്ചാല്‍ മസ്ദ ബി സീരീസ് പിക്കപ്പാണ് നമ്മുടെ എന്‍ഡവറിന്‍െറ പ്രപിതാമഹനെന്ന് തെളിയും. 2003ല്‍ ഇന്ത്യയില്‍ വന്ന ശേഷം പലതവണ സൗന്ദര്യ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് ഇവന്‍. ആസ്ഥാനം കാഞ്ചീപുരത്തായതുകൊണ്ടാണോ എന്നറിയില്ല, പട്ടുപോലുള്ള വണ്ടികള്‍ പുട്ടുപോലെ വിറ്റ ചരിത്രമാണ് ഇന്ത്യയില്‍ ഫോര്‍ഡിനുള്ളത്. 
1996ല്‍ ഇറങ്ങിയ എസ്കോര്‍ടും ഓറിയോണും 1999ല്‍ പിറന്ന ഐക്കണും 2010ലെ ഫിഗോയും മാത്രം മതി ഫോര്‍ഡിന്‍െറ ഗുണമറിയാന്‍. അല്‍പം പഴി കേള്‍പ്പിച്ചത് 2001ന്‍െറ സന്തതി മോണ്ടിയോയും 2004ലെ കുട്ടിയായ ഫ്യൂഷനുമാണ്. ഇവരെയൊക്കെ പിന്നീട് നല്ലനടപ്പുകാരാക്കാനും ഫോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.  ലോക കാര്‍ എന്ന അര്‍ഥത്തിലാണ് മോണ്ടിയോ വന്നത്. പക്ഷേ 2006ല്‍ മരിച്ചു. പക്ഷേ, 2013 മുതല്‍ ഫ്യൂഷന്‍ എന്ന പേരില്‍ ഇവന്‍ ലോകവിപണിയില്‍ തിരിച്ചത്തെി. ഫിയസ്റ്റയുടെ ചത്തെിയൊരുക്കിയ ചെറുരൂപമായിരുന്നു നമ്മുടെ നാട്ടിലെ ഫ്യൂഷന്‍. മള്‍ട്ടി പര്‍പ്പസിന്‍െറയും സ്പോര്‍ട്സ് യൂട്ടിലിറ്റിയുടെയും ഗുണം ഒത്തുചേര്‍ന്ന മഹാന്‍. ജര്‍മനിയിലെ കൊളോണിലും ഇന്ത്യയിലെ ചെന്നൈയിലും മാത്രമായിരുന്നു നിര്‍മാണം. പക്ഷേ പറഞ്ഞിട്ടുകാര്യമില്ല. ആറാംവര്‍ഷം ആള് അന്തരിച്ചു. ഫ്യൂഷന്‍െറ കാര്യത്തില്‍ കണ്‍ഫ്യൂഷനിലായവര്‍ക്ക് അതിന്‍െറ രണ്ടാം വരവില്‍ ആശയക്കുഴപ്പം ഒട്ടുമില്ല. കാരണം രണ്ടാം ജന്മത്തില്‍ ഇതിന്‍െറ പേര് എക്കോസ്പോര്‍ട് എന്നാണ്. ഭൂമിയുടെ മറ്റ് ഭാഗങ്ങളില്‍ പേര് മാറിയും കിട്ടും.  ഫ്യൂഷന്‍െറ പെട്ടി രൂപം എക്കോസ്പോര്‍ട്ടിന്‍െറ മുട്ട രൂപമായപ്പോഴാണ് ഫോര്‍ഡിന്‍െറ പെട്ടിയില്‍ തുട്ടുവീഴാന്‍ തുടങ്ങിയത്. ഇതോടെ എന്‍ഡവറിന്‍െറ പകരക്കാരനെയും ഈ രൂപത്തിലാക്കാന്‍ അവര്‍ തീരുമാനിച്ചു. 
ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജീറോ എന്നിവര്‍ക്ക് ബാലികേറാമലയാകും ചക്രംവെച്ച എവറസ്റ്റ്. ബാങ്കോക് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച എവറസ്റ്റിന്‍െറ ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഫോര്‍ഡ് പുറത്തുവിട്ടിരുന്നു. 
എക്കോസ്പോര്‍ട്ടിന്‍െറ പോലെ  വലിയ ക്രോം ഫിനിഷുള്ള ഗ്രില്ലാണ് എവറസ്റ്റിന്‍െറ മുഖമുദ്ര. ചെറിയ ഹെഡ് ലൈറ്റ്,  വലിയ വീല്‍ആര്‍ച്ചുകള്‍ എന്നിവയും ആവര്‍ത്തിച്ചിട്ടുണ്ട്. ഏഴു സീറ്റുള്ള വാഹനം 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 3000 സി.സി നാലുസിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും കിട്ടും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.