Home » » ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ആരെയും ഫോണില്‍ വിളി ക്കാം മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ആരെയും ഫോണില്‍ വിളി ക്കാം മുല്ലപ്പള്ളി രാമചന്ദ്രന്‍.

Written By Unknown on Tuesday, 8 April 2014 | 12:13

തലശ്ശേരി: ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ആരെയും ഫോണില്‍ വിളിക്കാമെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍. രമയുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മുല്ലപ്പള്ളിയുടെ കോള്‍ലിസ്റ്റ് പരിശോധിക്കണമെന്നുമുള്ള എല്‍.ഡി.എഫിന്‍െറ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ ഏതെങ്കിലും ക്രിമിനലുകളുമായി ബന്ധപ്പെട്ടു എന്നാണെങ്കില്‍ അന്വേഷിക്കണം. രമയുടേത് രേഖകള്‍ ഉള്‍പ്പെടെയുള്ള ആരോപണമാണ്. അത് ശരിയാണെങ്കില്‍ അതില്‍ സമഗ്രാന്വേഷണം നടത്തണമെന്നാണ് തന്‍െറ ആവശ്യം. അയച്ച വക്കീല്‍ നോട്ടീസ് ചവറ്റുകൊട്ടയില്‍ ഇടേണ്ടതാണെങ്കിലും മറുപടി കൊടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊതുപ്രവര്‍ത്തകന്‍െറ കൂടെ ആരെങ്കിലും ഫോട്ടോയില്‍ നില്‍ക്കുന്നു എന്നതില്‍ അസാധാരണത്വം ഒന്നുമില്ളെന്നായിരുന്നു ചെന്നിത്തല-ഫയാസ് ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി. അതേസമയം, അവരുടെ സൗകര്യങ്ങള്‍ പറ്റിയിട്ടുണ്ടോ, ആനുകൂല്യം തേടിയിട്ടുണ്ടോ എന്നുള്ളതിലാണ് കാര്യം. തന്‍െറ കൂടെ ഇപ്പോള്‍ ആരാണ് നില്‍ക്കുന്നതെന്ന് തനിക്കറിയില്ളെന്നും മുല്ലപ്പള്ളി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.