തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംസ്‌ഥാന മന്ത്രിസഭാ പുന:സംഘടന ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പാര്‍ട്ടിയിലും മുന്നണിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹൈക്കമാന്‍ഡിന്റെ പിന്തുണ തേടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ നിലവില്‍ മന്ത്രിസഭ പുന:സംഘടനയ്‌ക്കുള്ള സാഹചര്യമില്ലെന്ന് കെപിസിസി പ്രസിഡന്‍ഡ് വി എം സുധീരന്‍ പറഞ്ഞു. മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിയ്‌ക്ക് അധികാരമുണ്ടെങ്കിലും ഇക്കാര്യം പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ച ചെയ്‌തു മാത്രമേ തീരുമാനിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇതേപറ്റിയുള്ള ചര്‍ച്ചകള്‍ അപ്രസക്‌തമാണെന്നും സുധീരന്‍.








