Home » » ഫായിസ്‌ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസാണെന്ന് പിണറായി വിജയന്‍.

ഫായിസ്‌ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസാണെന്ന് പിണറായി വിജയന്‍.

Written By Unknown on Tuesday, 8 April 2014 | 12:07

തിരുവനന്തപുരം : നെടുമ്പാശ്ശേരി സ്വര്‍ണ്ണ കടത്ത്‌ കേസ്‌ പ്രതി ഫായിസിന്‌ കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഫായിസിനെ കോഴിക്കോട്‌ ജയിലില്‍ എത്തിച്ചതിന്‌ പിന്നില്‍ ഗുഡാലോചനയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ . രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിസ്‌ഥാനം ഒഴിയണമെന്നും ഫായിസ്‌ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസാണെന്നും പിണറായി വ്യക്‌തമാക്കി. അറബി വേഷത്തില്‍ ജയിലിലെത്തിയതും ഗൂഡാലോചനയുടെ ഫലമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ എല്‍ഡിഎഫിന്‌ അനുകൂലമായ സാഹചര്യമാണ്‌ നിലവിലുള്ളതെന്നും പിണറായി പറഞ്ഞു. അതേസമയം, പലയിടത്തും പോകുന്ന വഴി പലരും തന്റെ ഫോട്ടോ എടുക്കാറുണ്ടെന്നും അത്തരത്തിലുള്ള ഫോട്ടോകള്‍ ചേര്‍ത്തുവെച്ച്‌ കഥയുണ്ടാക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.