കൊല്ലം.പുത്തൂര്‍: കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയില്‍ പൂവറ്റൂരില്‍ എല്‍.ഡി.എഫ്.-യു.ഡി.എഫ്. സംഘര്‍ഷം. ഇരുവിഭാഗങ്ങളിലുമായി ഏഴുപേര്‍ മര്‍ദ്ദനമേറ്റ് കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.
യു.ഡി.എഫ്. പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പൂവറ്റൂര്‍ സുരേന്ദ്രന്‍, ലാല്‍ജി, സി.രാജേന്ദ്രന്‍ നായര്‍, വിനോദ്, അരവിന്ദന്‍ പുവറ്റൂര്‍ എന്നിവരും സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം സി.തുളസീധരനുമാണ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. യു.ഡി.എഫിന്റെ വാഹനം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞെന്നും അത് അന്വേഷിക്കാനെത്തിയ നേതാക്കളെ സംഘം ചേര്‍ന്ന് എല്‍.ഡി.എഫുകാര്‍ അക്രമിക്കുകയായിരുന്നെന്നും യു.ഡി.എഫ്. നേതാക്കള്‍ ആരോപിക്കുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കളായ ഒ.രാജന്‍, കെ.വി.അനില്‍, മാവടി സുരേഷ്, കുളക്കട രാജു, കലയപുരം ശിവന്‍ പിള്ള എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യു.ഡി.എഫുകാരാണ് ആസൂത്രിതമായി ആക്രമണം നടത്തിയതെന്നാണ് എല്‍.ഡി.എഫ്. ആരോപണം. തങ്ങളുടെ പ്രവര്‍ത്തകരെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതുകണ്ട് തടയാന്‍ ചെന്ന സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം സി.തുളസീധരനെയും അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗത്തെ മര്‍ദ്ദിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ എ.മന്മഥന്‍ നായര്‍ ആവശ്യപ്പെട്ടു.