Home » » ഭരണം വെടക്കാക്കി തനിക്കാക്കാനുള്ള ലക്ഷ്യമാണ് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റേതെന്ന്വെള്ളാപ്പള്ളി നടേശന്‍,

ഭരണം വെടക്കാക്കി തനിക്കാക്കാനുള്ള ലക്ഷ്യമാണ് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റേതെന്ന്വെള്ളാപ്പള്ളി നടേശന്‍,

Written By Unknown on Monday, 28 April 2014 | 17:17

കോട്ടയം: ഭരണം വെടക്കാക്കി തനിക്കാക്കാനുള്ള ലക്ഷ്യമാണ് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റേതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറ‍ഞ്ഞു. ബാറിനെക്കുറിച്ചും കരിമണലിനെക്കുറിച്ചും മാത്രമേ അദ്ദേഹത്തിന് പറയാനുള്ളൂ. ഗ്രൂപ്പിന്റെ ഔദാര്യത്തില്‍ നില്‍‍ക്കുന്നത് കൊണ്ട് എക്സൈസ് മന്ത്രി കെ ബാബുവിന് ഒരു ചുക്കും ചെയ്യാനാകുന്നില്ല. കെഎം മാണിയോ കു‍ഞ്ഞാലിക്കുട്ടിയോ ആയിരുന്നു വകുപ്പ് കൈകാര്യം ചെയ്തതെങ്കില്‍ കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് തീരുമാനിച്ചേനെയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫലം വരുമ്പോള്‍ രാജിവയ്ക്കേണ്ട അവസ്ഥയാണ് കാണുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറ‍ഞ്ഞു. യുഡിഎഫിന്റെ പതിനാറടിയന്തരം നടത്താമെന്നല്ലാതെ കഴിഞ്ഞ തവണത്തേത് പോലെ 16 സീറ്റു പോലും കിട്ടാന്‍ സാധ്യതയില്ല. സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്‍റെ കാറ്റും മണവുമാണ് കാണുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.