Home » » പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തു.

പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തു.

Written By Unknown on Monday, 21 April 2014 | 17:40

അഹമ്മദാബാദ്‌: വിശ്വഹിന്ദു പരിഷത്ത്‌ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ വര്‍ഗീയവിദ്വേഷം പരത്തുന്നതരത്തിലുള്ള വിവാദ പ്രസ്‌താവനയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തു. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന്‌ മുസ്‌ലീങ്ങളെ ഒഴിപ്പിക്കണമെന്ന തൊഗാഡിയയുടെ പ്രസ്‌താവനയാണ്‌ വിവാദമായത്‌.

അതേസമയം, തൊഗാഡിയയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. ദേശവിരുദ്ധപരമായ പ്രസ്‌താവന നടത്തിയതിന്‌ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.