നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസില്‍ രാധ എന്ന ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്തു.
കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്സ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബി.കെ.ബിജു നായരുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷണത്തില്‍ വന്നതെന്നറിയുന്നു. ബിജുവിന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ ശേഖരിച്ച് ആരൊക്കെ ബിജുവുമായി ബന്ധപ്പെട്ടു, എന്തിനെല്ലാമാണ് വിളിച്ചത് എന്നീ കാര്യങ്ങള്‍ അറിയുന്നതിന്റെ ഭാഗമായാണ് വി.എ കരീമിനെ ചോദ്യം ചെയ്തത്.
ഇതിനു പുറമെ പോലീസിന് തിങ്കളാഴ്ച പുതിയ ഒരു സാക്ഷിയെ കൂടി ലഭിച്ചു. കോണ്‍ഗ്രസ്സ് ഓഫീസില്‍ ബിജുവും സുഹൃത്ത് ഷംസുദ്ദീനും ചേര്‍ന്ന് രാധയെ കൊന്നതിനു ശേഷം ഷംസുദ്ദീന്റെ പെട്ടിഓട്ടോയില്‍, പകല്‍ തന്നെ മൃതദേഹം പാഴ് വസ്തുക്കള്‍ എന്ന രീതിയില്‍ ചാക്കില്‍ക്കെട്ടി കൊണ്ടു പോയിരുന്നു. മൃതദേഹം കയറ്റാനായി പാര്‍ട്ടി ഓഫീസിനു താഴെ ഷംസുദ്ദീന്റെ പെട്ടിഓട്ടോ കിടക്കുന്നത് കണ്ട ഒരു പുതിയ സാക്ഷിയെയാണ് പോലീസിന് തിങ്കളാഴ്ച കണ്ടെത്താനായത്. ഓട്ടോ കിടക്കുന്നത് കണ്ട കാര്യം പേടി മൂലം ഇയാള്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.