Home » » തൃശൂരില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ ലൂക്കൗട്ട്‌ നോട്ടീസ്‌.

തൃശൂരില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ ലൂക്കൗട്ട്‌ നോട്ടീസ്‌.

Written By Unknown on Saturday, 26 April 2014 | 12:42

തൃശൂര്‍: തൃശൂരില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച സെന്റ്‌ പോള്‍സ്‌ പള്ളി വികാരി രാജു 
കോക്കനെതിരെ അന്വേഷണ സംഘം ലൂക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നു. 
വിദേശത്ത്‌ ധാരാളം സുഹൃത്തുക്കളുള്ള വൈദികന്‍ രാജ്യത്തിന്‌ പുറത്തേക്ക്‌ കടക്കാനുള്ള 
സാധ്യത പരിഗണിച്ചാണ്‌ പോലീസിന്റെ പുതിയ നീക്കം.
വ്യാഴാഴ്‌ച്ചയാണ്‌ വൈദികനെതിരെ പോലീസ്‌ കേസ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇയാളെ
 അറസ്‌റ്റു ചെയ്യാനായി പോലീസ്‌ തൈക്കാട്ടുശ്ശേരി പള്ളിയിലെത്തിയപ്പോഴേക്കും ഫാദര്‍ 
രാജു കോക്കന്‍ ഒളിവില്‍ പോയിരുന്നു. ആദ്യ കുര്‍ബാനയ്‌ക്ക് പുതുവസ്‌ത്രം നല്‍കാമെന്നു 
പ്രലോഭിപ്പിച്ചാണ്‌ വൈദികന്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചത്‌.

ഫാദര്‍ രാജുവിനായി പോലീസ്‌ തെരച്ചില്‍ തുടരുകയാണ്‌. ഇന്നലെ വൈദികന്റെ 
കുടുംബവീട്ടിലും ബന്ധു വീടുകളിലും തെരച്ചില്‍ നടത്തി. വൈദികന്‍ പഠിച്ചിരുന്ന ആലുവ
 സെമിനാരിയിലും പോലീസ്‌ അന്വേഷണം നടത്തി. ഇയാള്‍ ഇവിടെ എത്തിയിരുന്നതായി
 പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
അതേസമയം ഇന്നലെ രാത്രി തൈക്കാട്ടുശ്ശേരി സെന്റ്‌ പോള്‍സ്‌ പള്ളിയ്‌ക്ക് നേരെ
 കല്ലേറുണ്ടായി. കല്ലേറില്‍ പള്ളിക്കു മുന്നിലെ രൂപക്കുടിന്റെ ചില്ലുകള്‍ തകര്‍ന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.