തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കോടിക്കണക്കിന് വിലയുള്ള ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചുനല്‍കാന്‍ നീക്കം. തീര്‍ഥപാദമണ്ഡപം നിലനില്‍ക്കുന്ന സ്ഥലം മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സ്വകാര്യ ട്രസ്റ്റിന് നല്‍കാനാണ്ശ്രമം. രാമചന്ദ്രന്‍ നായരുടെ മകനും സഹോദരങ്ങളുമാണ് ട്രസ്റ്റിലെ അംഗങ്ങള്‍. അപേക്ഷ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ സമയപരിധി കഴിഞ്ഞാല്‍ ഉത്തരവ് പുറത്തിറക്കും.
ആര്‍. രാമചന്ദ്രന്‍ നായര്‍ സി.അച്യുതമേനോന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന കാലത്താണ് ഭൂമി സ്വന്തമാക്കാനുള്ള നീക്കം നടക്കുന്നത്. ചട്ടമ്പി സ്വാമികളുടെ സ്മരണാര്‍ഥം ശ്രീവിദ്യാര്‍ഥിരാജാസഭ എന്ന പേരില്‍ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി. ചട്ടമ്പിസ്വാമികളുടെ സ്മാരകം നിര്‍മിക്കാനായി പാത്രക്കുളം എന്നറിയപ്പെടുന്ന സ്ഥലം എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് സി. അച്യുതമേനോന് അപേക്ഷ നല്‍കി. സ്വകാര്യ ട്രസ്റ്റിന് മുഖ്യമന്ത്രി സ്ഥലം നല്‍കിയില്ല. പിന്നീട് യാഗം നടത്താനെന്ന പേരില്‍ സ്ഥലം പാട്ടത്തിനെടുത്ത് പാത്രക്കുളം നികത്തി ഷെഡ് നിര്‍മിച്ചു. ഇതാണ് തീര്‍ഥപാദമണ്ഡപം എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് കൈയേറിയെന്ന പരാതിയത്തെുടര്‍ന്ന് 2007ലെ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ സ്ഥലം തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഹൈകോടതിയെ സമീപിച്ച ട്രസ്റ്റ് ഭാരവാഹികള്‍ സ്റ്റേ സമ്പാദിച്ചു.
പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കണക്കെടുക്കാനും സ്വതന്ത്ര ഭരണത്തിന് കൈമാറാനും സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് സ്ഥലം പെട്ടെന്ന് കൈമാറാന്‍ നീക്കം നടത്തിയത്. ഇതിനായി മുഖ്യമന്ത്രിക്ക് ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ അജയകുമാര്‍ അപേക്ഷ നല്‍കി. അനുകൂല സാഹചര്യമൊരുക്കാനായി ചില യോഗങ്ങളും ആര്‍. രാമചന്ദ്രന്‍ നായരുടെ 75ാം ജന്മദിനത്തോടനുബന്ധിച്ച് നടത്താനും ശ്രമമുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത്രക്കുളം നികത്തി കൈവശം വെച്ചിരിക്കുന്ന സ്വകാര്യ സംഘടനക്ക് ഭൂമി പതിച്ചുകൊടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.