കോട്ടയം: പാലക്കാട് ജില്ലവഴി കേരളത്തിലേക്കു
വന്‍തോതില്‍ സ്‌പിരിറ്റ് ഒഴുകുന്നതു അടിയന്തിരമായി തടയണമെന്ന് ചീഫ്
വിപ്പ് പി. സി. ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 418 ബാറുകള്‍
അടഞ്ഞുകിടക്കുന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാണു അതിര്‍ത്തി കടത്തി
സ്‌പിരിറ്റ് മാഫിയ വന്‍തോതില്‍ വ്യാജ സ്‌പിരിറ്റ് സംസ്ഥാനത്തു
എത്തിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത വില്‍പനശാലകള്‍ വഴി മദ്യമെത്താന്‍
സാധ്യതയില്ലാത്ത പ്രദേശങ്ങളിലാണു മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുമൂലം സംസ്ഥാനം വലിയൊരു മദ്യദുരന്തത്തിന്റെ വക്കിലാണ്. ബാര്‍ ലൈസന്‍സ്
സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം എത്രയും വേഗം സര്‍ക്കാര്‍
ഉണ്‌ടാക്കണമെന്നും പി. സി. ജോര്‍ജ് ആവശ്യപ്പെട്ടു.







