Home » » .കൈക്കൂലികുറഞ്ഞുപോയി; പോലീസ്‌ പ്രതികളെ രണ്‌ടാമത്‌ പിന്തുര്‍ന്ന്‌ പിടികൂടി.

.കൈക്കൂലികുറഞ്ഞുപോയി; പോലീസ്‌ പ്രതികളെ രണ്‌ടാമത്‌ പിന്തുര്‍ന്ന്‌ പിടികൂടി.

Written By Unknown on Saturday, 26 April 2014 | 20:27

കുളത്തൂപ്പുഴ: കൈക്കൂലി നല്‍കിയത്‌ കുറഞ്ഞുപോയതിന്റെ പേരില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ഡീസല്‍ പോലീസ്‌ പിടികൂടിയത്‌ വിവാദമാകുന്നു. സംഭവത്തെകുറിച്ച്‌ ഇന്റലിജന്റ്‌സ്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ 23നാണ്‌ തെന്മല ഇടപ്പാളയം സ്വദേശി ബാലകൃഷ്‌ണനും ജോസഫും ചേര്‍ന്ന്‌ 20 ലിറ്റര്‍ ഡീസല്‍ നാല്‌ കന്നാസില്‍ ആണ്‌ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ചത്‌.

ഇത്‌ കണെ്‌ടത്തിയ പോലീസ്‌ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പറയുന്നു. ഇവര്‍ തുക നല്‍കുകയും ചെയ്‌തു. എന്നാല്‍ കുളത്തൂപ്പുഴ സിഐ ഓഫീസില്‍ എത്തി പണം എണ്ണി നോക്കിയപ്പോള്‍ മൂവായിരം മാത്രമേ ഉണ്‌ടായിരുന്നുള്ളുവത്രെ. തുടര്‍ന്നാണ്‌ പോലീസ്‌ ഇവരെ പിന്തുടര്‍ന്ന്‌ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച്‌ കേസെടുത്തത്‌. ഇത്‌ പ്രതികള്‍ പുറത്തുവിട്ടതോടെയാണ്‌ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.