Home » » ദളിത് വിരുദ്ധ പ്രസ്താവന: ബാബ രാംദേവിനെതിരെ പൊലീസ് കേസെടുത്തു .

ദളിത് വിരുദ്ധ പ്രസ്താവന: ബാബ രാംദേവിനെതിരെ പൊലീസ് കേസെടുത്തു .

Written By Unknown on Saturday, 26 April 2014 | 12:22

ദില്ലി: ദളിത് വിഭാഗക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബാബ രാംദേവ് മാപ്പ് പറഞ്ഞു. രാഹുല്‍ ഗാന്ധി ദളിത് ഭവനങ്ങളില്‍ പോകുന്നത് മധുവിധുവിനും ഉല്ലാസയാത്രയ്ക്കുമാണെന്ന പരാമാര്‍ശത്തില്‍ ലഖ്‌നൗ പൊലീസ് രാംദേവിനെതിരെ സ്വമേധയ കേസെടുത്തിരുന്നു. രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ബിജെപി പ്രതികരിച്ചു.

ദളിത് വിഭാഗക്കാരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ലഖ്‌നൗ പൊലീസ് സ്വമേധയ കേസെടുത്തതിന് പിന്നാലെയാണ് ബാബ രാംദേവ് മാപ്പ് പറഞ്ഞത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിതരുടെ ഭവനങ്ങളില്‍ പോകുന്നത് മധുവിധുവിനും ഉല്ലാസയാത്രയ്ക്കുമാണെന്ന രാംദേവിന്റെ പരാമര്‍ശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നായിരുന്നു ബാബ രാംദേവിന്റെ വിശദീകരണം. ഹണിമൂണ്‍ എന്ന പ്രയോഗം ഏതെങ്കിലും സമുദായക്കാരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു എന്നാണ് രാം ദേവ് ഇപ്പോള്‍ പറയുന്നത്.

ദളിത് സ്ത്രീയെ വിവാഹം കഴിച്ചിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് അനായാസം പ്രധാനമന്ത്രിയാകാമായിരുന്നുവെന്നും രാംദേവ് പരാമര്‍ശിച്ചിരുന്നു . പ്രധാനമന്ത്രിയായ ശേഷം വിദേശ വനിതയെ വിവാഹം കഴിച്ചോട്ടെയെന്നാണ് സോണിയ ഗാന്ധിയുടെ നിലപാടെന്നും ബാബ രാംദേവ് ആക്ഷേപിച്ചു. പരാമര്‍ശം പിന്നോക്ക വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 

വര്‍ഗീയ അധിക്ഷേപം ആരോപിച്ച് ബാബ രാംദേവിനെതിരെ ദളിത് സംഘടനാ നേതാക്കള്‍ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കി. എന്നാല്‍ രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വര്‍ഗീയ അധിക്ഷേപം നടത്താന്‍ ഉദ്ദേശിച്ചുള്ള പരാമര്‍ശം ആയിരുന്നില്ലെന്നും ബിജെപി പ്രതികരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.