Home » » ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരീനാഥ്‌ കീഴടങ്ങി.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരീനാഥ്‌ കീഴടങ്ങി.

Written By Unknown on Monday, 21 April 2014 | 02:58

തിരുവനന്തപുരം; ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരീനാഥ്‌ കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി അഞ്ചില്‍ കീഴടങ്ങിയ ശബരീനാഥിനെ അടുത്തമാസം അഞ്ചു വരെ റിമാന്‍ഡ്‌ ചെയ്‌തു. 2011 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ആയിരത്തോളം നിക്ഷേപകരെ കബളിപ്പിച്ച്‌ 50 കോടിയിലേറെ തട്ടിച്ച കേസിലെ മുഖ്യ പ്രതിയാണു ശബരീനാഥ്‌. ഇയാളെ ഒന്നാം പ്രതിയാക്കി 33 കേസുകളാണു ക്രൈംബ്രാഞ്ച്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌.
അഭിഭാഷകനൊപ്പമാണു ശബരീനാഥ്‌ കോടതിയിലെത്തിയത്‌. താന്‍ ഒളിവില്‍ അല്ലായിരുന്നു എന്നും കേസുകളില്‍ ജാമ്യമെടുത്ത ശേഷം തീര്‍ഥാടനത്തില്‍ പോയിരിക്കുകയായിരുന്നു എന്നും ശബരീനാഥ്‌ കോടതിയില്‍ പറഞ്ഞു. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും അതിനാല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്നും ശബരീനാഥ്‌ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ അടുത്തമാസം അഞ്ചിനു കോടതി തീരുമാനമെടുക്കും.

2011 മാര്‍ച്ചിലാണു ശബരീനാഥ്‌ ജാമ്യത്തില്‍ പുറത്തിറങ്ങിയത്‌. അതിനു ശേഷം മൂന്നുനാലു മാസം തിരുവനന്തപുരത്ത്‌ ചുറ്റിയടിച്ച ശബരി പെട്ടെന്നു മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയവെ തന്നെ തിരുവനന്തപുരം മണക്കാട്ട്‌ വിലയ്‌ക്കു വാങ്ങാന്‍ കരാര്‍ എഴുതിയ വീട്‌ ശബരി മറ്റൊരാള്‍ക്കു മറിച്ചുവിറ്റു. 2011 ജൂലൈയില്‍ ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രേമം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലും ശബരി പ്രതിയാണ്‌. ഈ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. ഈ കേസില്‍ മറ്റു രണ്ടു പ്രതികള്‍ കൂടിയുണ്ട്‌. 2010 സെപ്‌റ്റംബര്‍ 20നു നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കാലടിയിലെ ശബരീനാഥിന്റെ വീട്ടില്‍ കൂട്ടപീഡനത്തിനു വിധേയമാക്കി എന്നാണു കേസ്‌
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.