Home » » പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചെന്ന് സംശയം.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചെന്ന് സംശയം.

Written By Unknown on Friday, 18 April 2014 | 06:40

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ക്ഷേത്രഭരണത്തില്‍ ഗുരുതരവീഴ്ചകളുണ്ടായിട്ടുണ്ടെന്നും. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രം പൊതു സ്വത്താണ് എന്നാല്‍ സ്വകാര്യസ്വത്ത് പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നതെന്നും അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണം പൂശുന്ന യന്ത്രം കണ്ടെത്തിയതായും, ക്ഷേത്രത്തില്‍ നിന്ന് സംഘടിതമായി സ്വര്‍ണം കടത്താന്‍ ശ്രമമുണ്ടായെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര ജീവനക്കാരികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരാളെ മരിച്ച നിലയിലും കണ്ടെത്തി. എന്നാല്‍ ഈ സംഭവങ്ങള്‍ കാര്യമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബി നിലവറ ഒന്നിലധികം തവണ തുറന്നിട്ടുണ്ട്. സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്ന നിലവറകള്‍ക്ക് മുകളിലും താഴെയുമായി മറ്റ് രഹസ്യ അറകള്‍ ഉണ്ടോയെന്നത് പരിശോധിക്കണമെന്നും അമിക്കസ് ക്യൂറി പറയുന്നു. നിലവറയിലെ ആഭരണങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വില്‍ക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങളുടെ ഫോട്ടോ എടുത്തതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗം ലക്ഷ്മീ ഭായി വിതുമ്പിയെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര ഭരണ സമിതിയുടെ നടത്തിപ്പിനായി ലക്ഷ്‌മിഭായിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിക്കണമെന്നും ഇതില്‍ റിപ്പോര്‍ട്ടുണ്ട്.
ക്ഷേത്രത്തിലെ നടത്തിപ്പിന്റെ വീഴ്ചകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയശേഷമാണ് ഗോപാല്‍ സുബ്രഹ്മണ്യം വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 500ലധികം പേജ് വരുന്ന റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സമര്‍പ്പിച്ചത്. ക്ഷേത്രം സംബന്ധിച്ച് കോടതി പുറപ്പെടുവിച്ച പല ഉത്തരവുകളും കൃത്യമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ക്ഷേത്രത്തിലെ ജീവനക്കാരും രാജകുടുംബാംഗങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മാസം 23 നു റിപ്പോര്‍ട്ടില്‍ കോടതി വാദം കേള്‍ക്കും.

ദില്ലി:  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണം പൂശുന്ന യന്ത്രം കണ്ടെത്തിയതായി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് . ക്ഷേത്രത്തില്‍ നിന്ന് സംഘടിതമായി സ്വര്‍ണം കടത്താന്‍ ശ്രമമുണ്ടായെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനം കോടതിയുടെ നിരീക്ഷണത്തിലുള്ള താത്കാലിക ഭരണസമിതിക്ക് കൈമാറണമെന്നും തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി നിലവറ ഒന്നിലധികം തവണ തുറന്നതായി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവറയിലെ ആഭരണങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വില്‍ക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങളുടെ ഫോട്ടോ എടുത്തതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗം ലക്ഷ്മീ ഭായി വിതുമ്പിയെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.