കൊച്ചി: ലൈസന്‍സ് പുതുക്കി നല്കുന്നതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് വേണമെന്ന ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. 54 ബാറുടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി വിവേചനപരമായി ഉത്തരവ് പുറത്തിറക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ വാദം പൂര്‍ത്തിയാക്കിയ കേസില്‍ വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് സി.ടി രവി കുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വീണ്ടും വാദം കേട്ട ജസ്റ്റിസ് ചിദംബരേഷിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് വിധിച്ചത്.
സംസ്ഥാനത്ത് മദ്യ ലഭ്യത പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും വിദ്യാര്‍ഥികള്‍ക്കു പോലും മദ്യം ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കുറഞ്ഞ പക്ഷം ടു സ്റ്റാര്‍ പദവിയെങ്കിലും ഉള്ള ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവുയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി പ്രശംസനീയമാണെന്നും കോടതി നിരീക്ഷിച്ചു. ബാര്‍ ലൈസന്‍സ് മൗലികാവകാശമായി കാണരുത്. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കുന്നതിന് ഏകീകരണം വേണമെന്നും കോടതി നിര്‍ദേശിച്ചു. അഡ്വക്കേറ്റ് ജനറലിന് പകരം ഗവണ്‍മെന്റ് പ്ലീഡറാണ് സര്‍ക്കാരിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്.
ഒരു അഭിഭാഷകന്‍ വീട്ടിലെത്തി അബ്കാരി വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി രവി കുമാര്‍ വിധി പ്രസ്താവിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്‍വാങ്ങിയത്. ഇവ എത്രയും വേഗം പുതിയ ബെഞ്ചില്‍ പരിഗണനയ്‌ക്കെടുക്കണമെന്ന് ഹര്‍ജിക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് അവ അവധിക്കാല ബെഞ്ചില്‍ വരുന്നത്.
ജസ്റ്റിസ് സി.ടി. രവികുമാര്‍ ഇവയില്‍ ഏപ്രില്‍ 11-ന് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയതായിരുന്നു.
ബാര്‍ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് ഏപ്രില്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്യുന്നതാണ് ഹര്‍ജികള്‍. ഉത്തരവ് വിവേചനപരമാണെന്നും വ്യക്തമായ മാനദണ്ഡമില്ലാതെയാണ് 2014-15ലെ ലൈസന്‍സ് പുതുക്കല്‍ അപേക്ഷ നിരസിച്ചതെന്നുമാണ് പരാതി.