Home » » ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട്‌ റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ അനാശാസ്യം; സ്‌ത്രീകളുള്‍പ്പെട്ട സംഘം അറസ്‌റ്റില്‍.

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട്‌ റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ അനാശാസ്യം; സ്‌ത്രീകളുള്‍പ്പെട്ട സംഘം അറസ്‌റ്റില്‍.

Written By Unknown on Friday, 25 April 2014 | 19:36

ആലപ്പുഴ: ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട്‌ റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ മൂന്ന്‌ പുരുഷന്മാരെയും മൂന്ന്‌ സ്‌ത്രീകളെയും ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ പിടികൂടി. പാലക്കാട്‌ ആനക്കര നാഗാര്‍ജ്‌ജുന പേള്‍വേയില്‍ സുജിത്ത്‌കുമാര്‍(39), പാലക്കാട്‌ കല്ലപ്പള്ളി ജില്‍വില്‍ വ്യൂവില്‍ അംബിക(28), ആലപ്പുഴ ചേപ്പാട്‌ മുട്ടം ചുണ്ടുപലക ജംഗഷന്‌ സമീപം തൃക്കാര്‍ത്തികയില്‍ കൃഷ്‌ണരാജ്‌(29), കണ്ണൂര്‍ പടിയൂര്‍ അമേരിക്കന്‍പാറ അംഗന്‍വാടിക്ക്‌ സമീപം ഒറ്റപ്‌ളാപ്പല്‍ വീട്ടില്‍ ഗീത(ജോളി-30), എറണാകുളം ചോറ്റാനിക്കര പാല സ്‌ക്വയര്‍ ലെയ്‌നില്‍ പ്‌ളാത്തറപറമ്പില്‍ വീട്ടില്‍ രാജേഷ്‌(32), മലപ്പുറം ഇടക്കര പഞ്ചായത്ത്‌ ഇരകളം അംഗന്‍വാടിക്ക്‌ സമീപം മാറാള്‍പറ്റ വീട്ടില്‍ രജനി(24) എന്നിവരെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ സി.ഐ ഡി. മോഹന്‍ദാസും സംഘവും അറസ്‌റ്റു ചെയ്‌തത്‌. റിസോര്‍ട്ട്‌ മാനേജര്‍ എറണാകുളം സ്വദേശി സാബു ജോസഫിനെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി പൊലീസ്‌ കോടതിയില്‍ ഹാജരാക്കി. മുഹമ്മദ്‌ അഷ്‌റഫ്‌ എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ റിസോര്‍ട്ട്‌.
പിടിയിലായവരില്‍ നിന്ന്‌ പണവും ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ പുന്നമട ഫിനിഷിംഗ്‌ പോയന്റിന്‌ സമീപമുള്ള ലേക്ക്‌ ഗാര്‍ഡന്‍ റിസോട്ടില്‍ നിന്നാണ്‌ സംഘത്തെ കസ്‌റ്റഡിയില്‍ എടുത്തത്‌. ഗീതയും രജനിയും ഇന്റര്‍നെറ്റുവഴിയാണ്‌ യുവാക്കളെ പരിചയപ്പെട്ട്‌ ആലപ്പുഴയിലേക്ക്‌ ക്ഷണിച്ചത്‌. നിശ്‌ചിത തുക പറഞ്ഞ്‌ ഉറപ്പിച്ച ശേഷം ഇരുവരും കൃഷ്‌ണരാജും രാജേഷിനുമൊപ്പം റിസോട്ടില്‍ എത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ സി.ഐ മോഹന്‍ദാസ്‌ ഇവിടെ ഷാഡോ പോലീസിനെ നിരീക്ഷണത്തിന്‌ അയച്ചു. തുടര്‍ന്ന്‌ ഷാഡോ പോലീസിന്റെ സന്ദേശത്തെ തുടര്‍ന്ന്‌ കൂടുതല്‍ പോലീസെത്തി റെയ്‌ഡ്‌ നടത്തി ഇവരെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്‌ക്കു വിധേയരാക്കി. കൃഷ്‌ണരാജ്‌, രാജേഷ്‌ എന്നിവരുടെ പക്കല്‍ നിന്ന്‌ 20000 ത്തോളം രൂപയും ഒരു യുവതിയുടെ പക്കല്‍ നിന്ന്‌ 10300 രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. എസ്‌.ഐ വര്‍ഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സന്തോഷ്‌, സുമിത്‌, റോജന്‍ മേരി, ബീന, എന്നിവരും റെയ്‌ഡ്‌ നടത്തിയ പോലീസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.