കല്‍പ്പറ്റ: മനുഷ്യാവകാശ-സാമൂഹികപ്രവര്‍ത്തകരെ മാവോയിസ്‌റ്റ് പട്ടികയിലുള്‍പ്പെടുത്തി പോലീസിന്റെ ലുക്ക്‌ഔട്ട് നോട്ടീസ്. മാവോയിസ്‌റ്റ് പ്രവര്‍ത്തകരായ രൂപേഷ്, ഷൈന, കന്യാകുമാരി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് അഡ്വ. പി.എ പൗരന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുള്ള ലുക്ക് ഔട്ട് നോട്ടീസ് വയനാട്ടിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പതിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി പ്രവര്‍ത്തകന്‍ എന്‍. സുബ്രമണ്യന്‍, എറണാകുളത്തെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, അമ്പിട്ടന്‍ തരിശ്‌ഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകന്‍ സി.എ അജിതന്‍, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജയ്‌സണ്‍ സി. കൂപ്പര്‍, പ്ലാച്ചിമട സമരസമിതിയിലെ ആദ്യകാല പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടി, പോരാട്ടം പ്രവര്‍ത്തകന്‍ എം.എന്‍. രാവുണ്ണി എന്നിവരുള്‍പ്പെടെ 40 പേരുടെ ചിത്രങ്ങള്‍ നോട്ടീസിലുണ്ട്. ലുക്കൗട്ട് നോട്ടീസിന് സമീപമുള്ള വലിയ പോസ്‌റ്ററിനൊപ്പമാണ് മാവോയിസ്‌റ്റുകള്‍ക്കൊപ്പംതന്നെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ചിത്രങ്ങളും പതിച്ചത്. തനിക്ക് മാവോയിസ്‌റ്റ് സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നു പൗരന്‍ വ്യക്‌തമാക്കി.പിടികിട്ടാപ്പുള്ളികളായ മാവോയിസ്‌റ്റുകളുമായി അടുത്ത ബന്ധമുള്ളതിനാലാണു ഇവരുടേയും ചിത്രങ്ങളുള്ള നോട്ടീസ് പതിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഭവം വിവാദമായതോടെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ചിത്രങ്ങളുള്ള നോട്ടീസ് പൊലീസ് നീക്കം ചെയ്‌തിട്ടുണ്ട്.







