ചെന്നൈ: തമിഴ്‌നാട്ടിലെ മുഗലിവാക്കത്തു നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 43 ആയി. ശനിയാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തില്‍പ്പെട്ട 27 പേരെ ജീവനോടെ പുറത്തെടുത്തതായും രണ്ടു പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്നാണ് മുഗലിവാക്കത്തു നിര്‍മാണത്തിലിരുന്ന 11 നിലകളുള്ള കെട്ടിടം തകര്‍ന്നു വീണത്. ദേശീയദുരന്ത നിവാരണ സേന, ചെന്നൈ സിറ്റി പോലീസ് കമാന്‍ഡോകള്‍, അഗ്നിശമനസേനാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ഹോംഗാര്‍ഡുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.








