കോണ്‍ഗ്രസ്സിതര മന്ത്രിമാരുടെ ചില വകുപ്പുകളില്‍ അഴിമതിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സ്ഥലംമാറ്റത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നിട്ടുണ്ട്. ഇപ്പോള്‍ പേരുപറയാത്തത് തിരുത്താനുള്ള അവസരമെന്ന നിലയിലാണെന്നും സുധീരന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ അഴിമതി തുടര്‍ന്നും ഇങ്ങനെ തന്നെ പോകുകയാണെങ്കില്‍ പേര് തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നയം. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നതും ഇതാണ്. എന്നാല്‍ സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നും സുധീരന്‍ പറഞ്ഞു.
ജീവനക്കാരുടെ കാര്യത്തില്‍ യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിറവേറ്റും. ഇക്കാര്യത്തില്‍ കെ.പി.സി.സി. ജീവനക്കാര്‍ക്കൊപ്പമുണ്ടാകും. ശമ്പള കമ്മീഷന്‍ നടപടി ത്വരിതപ്പെടുത്തുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ആവശ്യങ്ങളില്‍ കെ.ജി.ഒ.യു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പ്രസംഗങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. ബാര്‍ വിഷയമടക്കം വി.എം.സുധീരന്റെ മദ്യവിരുദ്ധ നിലപാടുകള്‍ക്ക് സമ്മേളനം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.








