കൊച്ചി: ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് കോടതി സര്‍ക്കാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്‌ളസ്ടൂ സ്‌കൂളുകള്‍ പുതിയതായി അനുവദിക്കുവാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ടാണ് ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കാവാന്‍ സര്‍ക്കാര്‍ അമിതമായ താല്‍പര്യമാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും താല്‍പര്യം സര്‍ക്കാര്‍ ദേശീയപാതകളുടെ കാര്യത്തില്‍ കാണിക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ പരിഗണിച്ചപ്പോളാണ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോടതി രംഗത്ത് എത്തിയത്. ചീഫ് ജസ്‌റിസ് മഞ്ജുളാ ചെല്ലൂര്‍, ജസ്‌റിസ് പി. ആര്‍. രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ പാതയുടെ വീതി 30 മീറ്ററാക്കുവാന്‍ ശ്രമം നടക്കുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.







