Home » » മദ്യനയത്തില്‍ യുഡിഎഫ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് പിണറായി വിജയന്‍.

മദ്യനയത്തില്‍ യുഡിഎഫ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് പിണറായി വിജയന്‍.

Written By Unknown on Friday, 22 August 2014 | 06:03

ആലപ്പുഴ: മദ്യനയത്തില്‍ യുഡിഎഫ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് പിണറായി വിജയന്‍. നയം വൈകിയത് യുഡിഎഫ് പാപ്പരത്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനയത്തെ കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും ബാറുകള്‍ പൂട്ടാന്‍ നടപടി സ്വീകരിച്ചാല്‍ സിപിഐ(എം) പിന്തുണയ്ക്കുമെന്നും പിണറായി പറഞ്ഞു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മൂലമാണ് മദ്യനയം വൈകിയത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരുദ്ധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും പിണറായി ആവശ്യപ്പെട്ടു. ഒരു ഘട്ടത്തിലും സിപിഐ(എം) മദ്യ നിരോധനത്തെ എതിര്‍ത്തിട്ടില്ലെന്നും പിണറായി പറഞ്ഞു. ഭാര്യയുടെ പേരില്‍ ബാറുകള്‍ ഉളളവര്‍ മന്ത്രിസഭയില്‍ ഉണ്ട്. ഇവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുളള ആര്‍ജ്ജവം സുധീരന്‍ കാണിക്കുമോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. മദ്യ നിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.