Home » » നാടന്‍ തട്ടുകടയാക്കിയ ബാര്‍ഹോട്ടലിന്റെ ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപിച്ചു.

നാടന്‍ തട്ടുകടയാക്കിയ ബാര്‍ഹോട്ടലിന്റെ ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപിച്ചു.

Written By Unknown on Monday, 15 September 2014 | 17:07

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനുസമീപം നാടന്‍ തട്ടുകടയാക്കിയ ബാര്‍ഹോട്ടലിനുമുന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും കെ.പി.സി.സി. പ്രസിഡന്റിന്റെ പേരഴുതിയ ബോര്‍ഡ് നശിപ്പിക്കുകയുംചെയ്തു.

ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ബാര്‍ഹോട്ടല്‍ ആയിരുന്ന ഇവിടെ കഴിഞ്ഞദിവസംമുതലാണ് നാടന്‍ തട്ടുകട പ്രവര്‍ത്തിച്ചുതുടങ്ങിയത്. 'ബഹു. സുധീരന്‍ അനുവദിച്ചുതന്ന നാടന്‍ തട്ടുകട' എന്ന ബോര്‍ഡും തൂക്കിയിരുന്നു. വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചത്.

പ്രകടനമായി എത്തിയ ഇവര്‍ ബോര്‍ഡ് കീറിയെറിയുകയും കസേരകള്‍ക്ക് നാശംവരുത്തുകയുംചെയ്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡും നശിപ്പിച്ചശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഹോട്ടലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയുംമറ്റും ചെയ്തതിന് പോലീസില്‍ പരാതി നല്‍കുമെന്ന് ഹോട്ടലുടമ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.