Home » » കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.

Written By Unknown on Monday, 15 September 2014 | 17:05

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്. ടീമിന്റെ ഔദ്യോഗിക ജഴ്‌സിയും ലോഗോയും ചടങ്ങില്‍ പുറത്തിറക്കി. ടീമിന്റെ ഉടമകളായ പിവിപി വേഞ്ച്വര്‍സ് ഉടമ തന്നെയാണ് ലോഗോയും പുറത്തിറക്കിയത്. ചടങ്ങിന് ടീമിന്റെ മറ്റോരു ഉടമയായ സച്ചിന്‍ എത്തിയിരുന്നില്ല

പേര് കേരള ബ്ലാസ്റ്റേഴ്‌സ് ടീം എന്നാണെങ്കിലും ടീമില്‍ മലയാളികള്‍ രണ്ടു പേര്‍മാത്രമേയുള്ളൂ. വയനാട്ടുകാരായ സുശാന്ത് മാത്യുവും സി.എസ്. സബീത്തുമാണു ടീമിലെ മലയാളി സാന്നിധ്യം. പ്രശസ്ത വിദേശ താരങ്ങളും ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പര്‍കൂടിയായ ഡേവിഡ് ജയിംസ്, ട്രേവര്‍ ജയിംസ് മൊര്‍ഗാന്‍ എന്നിവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളും ടീമിലുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.